Saturday, February 22, 2025

HomeAmericaകൂട്ടക്കുടിഒഴിപ്പിക്കൽ അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധർ

കൂട്ടക്കുടിഒഴിപ്പിക്കൽ അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധർ

spot_img
spot_img

ന്യൂയോർക്ക്: അനധികൃത കുടിയേറ്റ ക്കാരെ അമേരിക്കയിൽ നിന്ന്  കൂട്ട ത്തോടെ കുടിഒഴിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന് വിദഗ്ധർഅരിസോന ‌സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, കലിഫോർണിയ ‌സ്റ്റേറ്റ് യൂണിവേഴ്സ‌ിറ്റി, ന്യൂമെക്സിക്കോ യൂണിവേഴ്‌സിറ്റി എന്നീ സർവകലാശാലകളിലെ വിദഗ്ധരാണ് ഈ വാദമുയർത്തിയത്. ട്രംപ് ഭരണത്തിന്റെ ആദ്യമാസം 25,000 അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചെന്നാണു കണക്ക്.

തൊഴിലാളികളെ തിരിച്ചയയ്ക്കുന്നതു രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുമെന്നും ഗ്രാന്റുകളും ഫണ്ടുകളും  അർഹർക്കു കിട്ടുമെന്നുമായിരുന്നു ട്രംപിന്റെ വാദം. യുഎസ് പൗരൻമാർക്കു കൂടുതൽ തൊഴിൽ കിട്ടുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ വിലക്കയറ്റവും അധികച്ചെലവും മാന്ദ്യവും സംഭവിക്കാനുള്ള സാധ്യത വിദഗ്‌ധർ മുന്നോട്ടുവയ്ക്കുന്നു. ഈ നടപടി യുഎസിലെ ഓരോ പൗരനെയും ബാധിക്കാം.

17,500 കോടി യുഎസ് ഡോളറാണ് അടുത്ത നാലു വർഷത്തേക്ക് കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി ട്രംപ് ഭരണകൂടം കണക്കു കൂട്ടുന്ന തുക  വിചാരിച്ച തോതിൽ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ ട്രംപ് ഭരണകൂടത്തിനു നിലവിൽ കഴിയുന്നില്ല. ഇതിനു വേണ്ട സംവിധാനങ്ങൾ, ജീവനക്കാർ എന്നിവ കുറവാണ് കാരണം 

അനധികൃത കുടിയേറ്റക്കാർ യുഎസ് തൊഴിലാളികളിൽ 5 ശതമാനമുണ്ട്. ഇവരിൽ ചിലർ കാർഷിക മേഖലയിലെ വിദഗ്‌ധ തൊഴിലാളികളാണ്. നിലമൊരുക്കം മുതൽ വിളവെടുപ്പ് വരെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ. ഇവരെ പെട്ടെന്നു രാജ്യത്തുനിന്ന് മാറ്റുന്നത് ഉൽപാദനം കുറയ്ക്കും, ഭക്ഷണവില കൂടാൻ ഇടയാക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments