ഫിലാഡല്‍ഫിയ: രണ്ടായിരത്തി ഒന്‍പതില്‍ ഫിലാഡല്‍ഫിയയില്‍ തുടക്കം കുറിച്ച് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന ഓര്‍മ ഇന്റര്‍നാഷണ ലിന് പുതിയ ഗ്ലോബല്‍ വൈസ് പ്രെസിഡന്റുമാര്‍.
സി. എ അനു എവിലിന്‍ (അബു ദാബി), ജോര്‍ജ് ഫിലിപ്പ് (ന്യൂസിലാന്റ്), ടോജു അഗസ്റ്റിന്‍ (ഓസ്‌ട്രേലിയ), മനോജ് വട്ടക്കാട്ട് (കാനഡ), അറ്റോര്‍ണി ജേക്കബ് കല്ലൂരാന്‍ (അമേരിക്ക), നവീന്‍ഷാജി (ദുബായ്), ജെയിംസ് കരീക്കക്കുന്നേല്‍ (സൗദി അറേബ്യ), ബേബി മാത്യു (തായ്ലന്‍ഡ്), സഞ്ജു സാംസണ്‍ (സിംഗപ്പൂര്‍), ചെസ്സില്‍ ചെറിയാന്‍ (കുവൈറ്റ്) , മാത്യു അലക്‌സാïര്‍ (യൂ. കെ), കെ ജെ ജോസഫ് (ഇന്ത്യ), എന്നിവരാണ് ഗ്ലോബല്‍ വൈസ് പ്രെസിഡന്റുമാര്‍.
പുതിയ വൈസ് പ്രെസിഡന്റുമാരെ ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്, സജി സെബാസ്റ്റ്യന്‍ , സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രെഷറര്‍ റോഷിന്‍ പ്ലാമൂട്ടില്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, ജോസ് തോമസ് ( ടാലെന്റ്‌റ് ഫോറം ) വിന്‍സെന്റ് ഇമ്മാനുവേല്‍ (പബ്ലിക് അഫേഴ്‌സ് ) ജോസ് കുന്നേല്‍ (ലീഗല്‍ സെല്‍ ) അരുണ്‍ കോവാട്ട് ( മീഡിയ സെല്‍ ) ജോര്‍ജ് നടവയല്‍ ( മുന്‍ പ്രസിഡന്റ്) ഷാജി ആറ്റുപുറം ( ഫിനാന്‍സ് ഓഫീസര്‍ )എന്നിവര്‍ അഭിനന്ദിച്ചു സംസാരിച്ചു.
വിദേശ മലയാളികള്‍ക്ക് സാംസ്‌കാരിക വേദികള്‍ ഒരുക്കികൊണ്ടും, അവരുടെ സാമൂഹിക പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടും, കുടുംബ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് അവരെ ഒരു കുടകീഴില്‍ അണിനിരുത്തുകയാണ് ഓവര്‍സീസ് റസിഡന്റ് മലയാളീ അസ്സോസിയേഷന്‍ അഥവാ ഓര്‍മ ചെയ്യുന്നത്. ഓര്‍മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ കുടിയേറിയ ഒരു മലയാളി സംഘടനയാണ് ഓര്‍മ ഇന്റര്‍നാഷണല്‍. പത്തുലക്ഷം രൂപയുടെ സമ്മാനങ്ങളോടൊപ്പം, പലഘട്ടങ്ങളിലായി, പബ്ലിക് സ്പീക്കിംഗ് പരിശീലന പരമ്പര നല്‍കിക്കൊണ്ടു പ്രസംഗം മത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓര്‍മ്മയ്ക്ക് മാത്രം അവകാശപ്പെടാവുന്നതാണ്.
ഒന്നാം സീസണില്‍ 428 പേരും, രണ്ടാം സീസണില്‍ 1467 പേരും പങ്കെടുത്ത, മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ വിജയികള്‍ക്കായി മൂന്നാം സീസണിലും പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് കാത്തിരിക്കുന്നത്. 2025 ജനുവരി 26 മുതല്‍ ഓഗസ്റ്റ് 9 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഓഗസ്റ്റ് 8,9 തീയതികളില്‍ പാലായില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലെ നടത്തപ്പെടും. ഒന്നാം റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രസംഗ പരിശീലനം നല്‍കിയതിനു ശേഷം മത്സരത്തിനു തയ്യാറാക്കുന്ന മറ്റൊരു സംഘടന ഇല്ലെന്നു തന്നെ പറയാം.
വിജയികള്‍ക്കു സിവില്‍ സര്‍വ്വീസ് പരിശീലനം ലഭിക്കുന്നതിനായുള്ള സ്‌കോളര്‍ഷിപ്പും ഓര്‍മ്മയുടെ സംഘാടകര്‍ ഇന്ത്യയിലെ തന്നെ പ്രശസ്തമായ വേദിക് സിവില്‍ സര്‍വ്വീസ് ട്രെയിനിങ്ങു അക്കാദമി വഴി ഒരുക്കി നല്‍കുന്നു. ജനുവരി 26 മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടുനില്‍ക്കുന്ന ആദ്യഘട്ട മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയര്‍ – സീനിയര്‍ ക്യാറ്റഗറികളിലെ ഇംഗ്ലീഷ് – മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാം.
മത്സരവും പരിശീലന പരിപാടികളും തികച്ചും സൗജന്യമാണ്. കഴിഞ്ഞ സീസണുകളില്‍ ചെയ്തിരുന്നതു പോലെ ഗൂഗിള്‍ രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ചയക്കുകയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ആദ്യപടി. രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ തന്നെ സീനിയര്‍, ജൂനിയര്‍, ഇംഗ്ലീഷ്, മലയാളം മത്സരാര്‍ത്ഥികള്‍ ലോക സമാധാനം(World Peace) എന്ന വിഷയത്തെക്കുറിച്ച് മൂന്നു മിനിറ്റല്‍ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോ ഗൂഗിള്‍ഫോമിലൂടെ അപ്ലോഡ് ചെയ്യണം. ഗൂഗിള്‍ ഫോമില്‍ വീഡിയോ അപ് ലോഡ് ചെയ്യാന്‍ സാധിക്കാത്ത പക്ഷം ormaspeech@gmail.com എന്ന ഈമെയിലില്‍ അയച്ചു നല്‍കാവുന്നതാണ്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ മത്സരാര്‍ത്ഥി പേര് കൃത്യമായി പറയണം. കൂടുതല്‍ വിവരങ്ങള്‍ക്കു www.ormaspeech.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.