താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാപള്ളിയില്‍ മൂന്നു ദിവസം നീണ്ടുനിന്ന ദമ്പതി സംഗമം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.ജോസ് ആദോപ്പിള്ളില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാ്ണ് സംഗമത്തിന് തുടക്കമായത്.
മൂന്നു ദിവസങ്ങളില്‍ നടന്ന ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഡോ. അജോമോള്‍ പുത്തന്‍പുരയില്‍, ടോണി പുല്ലാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. സംഗമത്തിന്റെ ഭാഗമായി ദമ്പതികള്‍ക്കായി ക്ലിയര്‍ വാട്ടര്‍ ബീച്ചിലേക്ക് നടത്തിയ ഉല്ലാസ യാത്രയും ഡിന്നറും ഏറെ ഹൃദ്യമായിരുന്നു. ചര്‍ച്ച് എക്‌സിക്യൂട്ടീവ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.