Sunday, February 23, 2025

HomeAmericaഅമേരിക്കൻ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി

അമേരിക്കൻ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി

spot_img
spot_img

വാ​ഷിംഗ്ടൺ: അമേരിക്കൻ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി നടത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായിരുന്ന വ്യോമസേനാ ജനറൽ സി ക്യു ബ്രൗണിനെ അദ്ദേഹം വെള്ളിയാഴ്ച പുറത്താക്കി.

ബ്രൗ​ണി​ന്‍റെ നാ​ലു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ൽ ര​ണ്ടു​വ​ർ​ഷം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ന​ട​പ​ടി. അഡ്മിറൽമാരും ജനറൽമാരുമായ മറ്റ് അഞ്ചു ഉയർന്ന ഉദ്യോഗസ്ഥരുടെയും കസേര തെറിച്ചു.മുൻ ലഫ് ജനറൽ ഡാൻ റേസിൻ കെയ്നിയാവും ബ്രൗണിന്റെ പിൻഗാമിയെന്ന് സൂചന. വിരമിച്ച ഉദ്യോഗസ്ഥനെ രാജ്യത്തെ സൈന്യത്തിന്റെ ഉന്നതപദവിയിൽ നിയമിക്കുന്നത് ആദ്യമായാണ്. നാവികസേനാ മേധാവി അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയും വ്യോമസേനാ വൈസ് ചീഫ് ഓഫ് സ്റ്റാഫിനെയും പ്രസിഡന്റ് നീക്കുമെന്ന് പെന്റഗൺ അറിയിച്ചു.

നാവികസേനാ മേധാവിയുടെ പദവിയിലെത്തിയ ആദ്യ വനിതയാണ് അഡ്മിറൽ ഫ്രാഞ്ചെറ്റി. കര, നാവിക, വ്യോമസേനകളിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽമാരെയും മാറ്റും. സൈന്യത്തിലെ നീതിന്യായനിർവഹണത്തിന്റെ ചുമതലയുള്ളവരാണിവർ. ബ്രൗൺ ഉൾപ്പെടെയുള്ളവരെ പുറത്താക്കുന്നതിന് കാരണമൊന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. അതേസമയം മെക്സിക്കൻ അതിർത്തിയും ട്രംപ് അടച്ചു.

അ​തി​ർ​ത്തി സു​ര​ക്ഷ, വ്യാ​പാ​ര വി​ഷ​യ​ങ്ങ​ളി​ൽ മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യ്ൻ​ബോ​മു​മാ​യി ക​രാ​ർ ​ഒപ്പി​ട്ട​തി​നു ആ​ഴ്ച​ക​ൾ​ക്കുള്ളിലാണ് അ​തി​ർ​ത്തി അ​ട​ച്ചെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. അ​തി​ർ​ത്തി​യി​ൽ 10,000 സൈ​നി​ക​രെ​ക്കൂ​ടി അ​ധി​ക​മാ​യി വി​ന്യ​സി​ക്കു​മെ​ന്നും ട്രം​പ് ത​ന്‍റെ സാ​മൂ​ഹിക മാധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ അ​റി​യി​ച്ചു.‌

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments