Sunday, February 23, 2025

HomeAmericaടാപ്പന്‍ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ഇടവകയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് മികച്ച...

ടാപ്പന്‍ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ഇടവകയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് മികച്ച തുടക്കം

spot_img
spot_img

ഉമ്മന്‍ കാപ്പില്‍

ടാപ്പന്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തുന്ന ആത്മീയ സമ്മേളനമായ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ഈ വര്‍ഷവും മികച്ച രീതിയില്‍ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. കോണ്‍ഫറന്‍സ് കമ്മിറ്റിയെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഫെബ്രുവരി 16 ഞായറാഴ്ച ടാപ്പന്‍ സെയിന്റ്‌സ് പീറ്റര്‍ ആന്‍ഡ് പോള്‍ ഓര്‍ത്തഡോക്‌സ് പള്ളി സന്ദര്‍ശിച്ചു.

ഇടവക വികാരി ഫാ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന കുര്‍ബാനയ്ക്ക് ശേഷം, ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനായി ഒരു കിക്കോഫ് മീറ്റിംഗ് ഉണ്ടായിരുന്നു.ഫാ. തോമസ് മാത്യുവും ഇടവക സെക്രട്ടറി സോണി ഐസക്കും കോണ്‍ഫറന്‍സ് കമ്മിറ്റിയെ ഊഷ്മളമായി സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സ് ടീമില്‍ ജെയ്സണ്‍ തോമസ് (സെക്രട്ടറി), സജി പോത്തന്‍ (മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം), ജീമോന്‍ വര്‍ഗീസ് (ഫിനാന്‍സ് കമ്മിറ്റി അംഗം) എന്നിവരുണ്ടായിരുന്നു.സഭയുടെ വിശ്വാസവും പാരമ്പര്യവും മൂല്യങ്ങളും പ്രഘോഷിക്കുന്ന തലമുറകളുടെ സംഗമമായ കോണ്‍ഫറന്‍സിനെപ്പറ്റി സജി പോത്തന്‍ ഒരു ആമുഖം നല്‍കി.

ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ ഇടവക അംഗങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. കോണ്‍ഫറന്‍സിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ വിശദാംശങ്ങളും അദ്ദേഹം നല്‍കി. 2025 ലെ മുഖ്യ ചിന്താവിഷയം, സ്ഥലം, തീയതി എന്നിവയുടെ ഒരു അവലോകനം ജെയ്സണ്‍ തോമസ് നല്‍കി. ഈ സുപ്രധാന സമ്മേളനത്തില്‍ രജിസ്റ്റര്‍ ചെയ്യാനും പിന്തുണയ്ക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കുന്നതിന് വ്യത്യസ്തമായ സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങളെക്കുറിച്ച് ജീമോന്‍ വര്‍ഗീസ് വിശദീകരിച്ചു.ഇടവകയുടെ പിന്തുണയുടെ ഭാഗമായി സുവനീറിനുള്ള സംഭാവന യില്‍ ഇടവക ട്രസ്റ്റി കോണ്‍ഫറന്‍സ് ഭാരവാഹികള്‍ക്ക് കൈമാറി. ഫാ. തോമസ് മാത്യു ഇടവകയില്‍ നിന്നുള്ള ആദ്യത്തെ രജിസ്‌ട്രേഷന്‍ നല്‍കി പിന്തുണ അറിയിച്ചു. നിരവധി അംഗങ്ങള്‍ കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍, സുവനീര്‍ എന്നിവയിലൂടെ പിന്തുണ വാഗ്ദാനം ചെയ്തു.2025 ജൂലൈ 9 മുതല്‍ 12 വരെ കണക്ടിക്കട് ഹില്‍ട്ടണ്‍ സ്റ്റാംഫര്‍ഡ് ഹോട്ടല്‍ & എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. റവ. ഡോ. നൈനാന്‍ വി. ജോര്‍ജ് (ഓര്‍ത്തഡോക്‌സ് വൈദിക സംഘം ജനറല്‍ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍), ഫാ. ജോണ്‍ (ജോഷ്വ) വര്‍ഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന യൂത്ത് മിനിസ്റ്റര്‍), റവ. ഡീക്കന്‍ അന്തോണിയോസ് (റോബി) ആന്റണി (ടാല്‍മീഡോ- നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെന്‍സ് മിനിസ്ട്രി ഡയറക്ടര്‍) എന്നിവരാണ് മുഖ്യ പ്രാസംഗികര്‍. ‘നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കര്‍ത്താവായ യേശുക്രിസ്തുവിനെ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയര്‍ 3:20) എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘ ദി വേ ഓഫ് ദി പില്‍ഗ്രീം’ (പരദേശിയുടെ വഴി) എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രമേയം.

ബൈബിള്‍, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും.രജിസ്‌ട്രേഷനും വിശദാംശങ്ങള്‍ക്കും www.fycnead.org സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. അബു വര്‍ഗീസ് പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914-806-4595), ജെയ്സണ്‍ തോമസ്, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍: 917.612.8832), ജോണ്‍ താമരവേലില്‍, കോണ്‍ഫറന്‍സ് ട്രഷറര്‍) (ഫോണ്‍: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments