വാഷിംഗ്ടൺ: ട്രംപ് സർക്കാരിലെ കാര്യക്ഷമതാ വകുപ്പ് മേധാവി ഇലോൺ മസ്ക് പുറത്തിറക്കിയ ജീവനക്കാരുടെ കാര്യക്ഷമതാ റിപ്പോർട്ട് സംബന്ധിച്ച് ജീവനക്കാർക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായി .ഓരോ ആഴ്ചയും ഓഫിസിൽ എന്തെല്ലാം ചെയ്തു എന്നതു സംബന്ധിച്ച് വാരാന്ത്യ റിപ്പോർട്ട് സമർപ്പിക്കണമെന്ന ഉത്തരവാണ് ഭിന്നത രൂക്ഷമാക്കിയത്.
ഡ്രഗ് എൻഫോഴ്സ്മെന്റ്റ് അഡ്മിനിസ്ട്രേഷൻ, ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് വാരാന്ത്യ റിപ്പോർട്ട് നൽകണമെന്ന് മേധാവികൾ നിർദേശം നൽകിയപ്പോൾ ഹോംലാൻഡ് സെക്യൂരിറ്റി, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്‌ഥരോട് ഉത്തരവിൽ ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്ന് മേധാവികൾ അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആദ്യം ഇതിനോട് പ്രതികരിക്കാൻ തയാറായെങ്കിലും പിന്നീട് ഉത്തരവിൽ വ്യക്‌തത വരട്ടെയെന്ന നിലപാടാണ് കൈക്കൊണ്ടത്. കാര്യക്ഷമതാ റിപ്പോർട്ട് നല്കാത്തവരെ പിരിച്ചുവിടുമെന്ന നിലപാടിലാണ് മസ്ക്