ഡാലസ്: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഡാലസ് ഫോര്‍ട്ട് വര്‍ത്തിന്റെ (കെസിഎഡിഎഫ്ഡബ്ല്യു) 2025-2026 കാലയളവിലേക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും വാലന്റൈന്‍സ് ഡേ ആഘോഷവും ‘പൈതൃകം 2025’ എന്ന പേരില്‍ വര്‍ണശബളമായ പരിപാടികളോടെ ഫാര്‍മേഴ്സ് ബ്രാഞ്ചിലെ ക്‌നായി തൊമ്മന്‍ ഹാളില്‍ നടത്തി.
മുഖ്യാതിഥിയായി നടിയും എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ലെനയുടെ സാന്നിധ്യം പരിപാടിക്ക് ആവേശമുണര്‍ത്തി. കെസിസിഎന്‍എ പ്രസിഡന്റ് ഷാജി എടാട്ട്, കെസിസിഎന്‍എ സെക്രട്ടറി അജിഷ് പോത്തന്‍ താമരത്ത്, ജോയിന്റ് സെക്രട്ടറി ജോബിന്‍ കക്കാട്ടില്‍, കെസിസിഎന്‍എ ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം, ക്രൈസ്റ്റ് ദി കിങ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ഏബ്രഹാം കളരിക്കല്‍ തുടങ്ങിയവര്‍ അതിഥികളായി പങ്കെടുത്തു. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും നടവിളിയുടെയും അകമ്പടിയോടെയാണ് അതിഥികളെ വേദിയിലേക്ക് ആനയിച്ചത്.

ബൈജു ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള കെസിഎഡിഎഫ്ഡബ്ല്യു എക്‌സിക്യൂട്ടീവ് കമ്മിറ്റി പുതുവത്സര തലേന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അടുത്ത രണ്ട് വര്‍ഷത്തേക്ക് അധികാരമേറ്റത്.
കെസിഎഡിഎഫ്ഡബ്ല്യു പ്രസിഡന്റ് ബൈജു ആലപ്പാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലെന പൈതൃകം 2025ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്റ്റ് ദി കിങ് ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. ഏബ്രഹാം കളരിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെസിസിഎന്‍എ പ്രസിഡന്റ് ഷാജി എടാട്ട് മുഖ്യപ്രഭാഷണം നടത്തി. കെസിസിഎന്‍എയുടെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ബൈജു ആലപ്പാട്ടിന്റെ നേതൃത്വം ഡാലസ് ക്‌നാനായ അസോസിയേഷന് ഒരു മുതല്‍ക്കൂട്ടാകുമെന്ന് ഷാജി എടാട്ട് പറഞ്ഞു.

കെസിസിഎന്‍എ സെക്രട്ടറി അജിഷ് പോത്തന്‍ താമരത്ത്, ജോയിന്റ് സെക്രട്ടറി ജോബിന്‍ കക്കാട്ടില്‍, കെസിസിഎന്‍എ ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കെസിഎഡിഎഫ്ഡബ്ല്യു വൈസ് പ്രസിഡന്റ് ജോബി പഴുക്കായില്‍ സ്വാഗതവും സെക്രട്ടറി ബിനോയ് പുത്തന്‍മഠത്തില്‍ നന്ദിയും പറഞ്ഞു.
കെസിഎഡിഎഫ്ഡബ്ല്യു ജോയിന്റ് സെക്രട്ടറി അജീഷ് മുളവിനാല്‍, ട്രഷറര്‍ ഷോണ്‍ ഏലൂര്‍, വിമെന്‍സ് ഫോറം പ്രസിഡന്റ് ലിബി എരിക്കാട്ടുപറമ്പില്‍, നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സ് ബിബിന്‍ വില്ലൂത്തറ, ജിജി കുന്നശ്ശേരിയില്‍, സേവ്യര്‍ ചിറയില്‍, സില്‍വെസ്റ്റര്‍ കോടുന്നിനാം കുന്നേല്‍, ലൂസി തറയില്‍, തങ്കച്ചന്‍ കിഴക്കേപ്പുറത്ത്, സുജിത് വിശാഖംതറ, കെവിന്‍ പല്ലാട്ടുമഠം, ഡോ. സ്റ്റീഫന്‍ പോട്ടൂര്‍, യുവജനവേദി പ്രസിഡന്റ് റോണി പതിനാറുപറയില്‍, കെസിവൈഎല്‍ പ്രസിഡന്റ് ആരോണ്‍ കൊച്ചാനയില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കെസിഎഡിഎഫ്ഡബ്ല്യുവിന്റെയും അതിന്റെ ഉപസംഘടനകളായ വിമന്‍സ് ഫോറം, കെസിവൈഎല്‍, യുവജനവേദി, കിഡ്‌സ് ക്ലബ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഡാലസ് വിമന്‍സ് ഫോറം, യുവജനവേദി, കിഡ്‌സ് ക്ലബ്, കെസിവൈഎല്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ വിനോദ ഗെയിമുകളും കലാപരിപാടികളും ഉള്‍ക്കൊള്ളുന്ന വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ നടന്നു. കൂടാതെ, കെസിഎഡിഎഫ്ഡബ്ല്യുവിന്റെ മുന്‍ പ്രസിഡന്റുമാരെയും കെസിസിഎന്‍എ എക്‌സിക്യൂട്ടീവുകളെയും ആദരിച്ചു. ഡാളസില്‍ നിന്നുള്ള വിമന്‍സ് ഫോറം നാഷണല്‍ പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം, യുവജനവേദി നാഷണല്‍ സെക്രട്ടറി ലൂക്ക് കുന്നേല്‍, കെസിവൈഎല്‍ നാഷണല്‍ ട്രഷറര്‍ മിഷേല്‍ പറമ്പേട്ട്, കെസിവൈഎല്‍ ടെക്‌സസ് ആര്‍വിപി റെയ്‌ന കാരക്കാട്ടില്‍ എന്നിവരെയും ആദരിച്ചു.

