Tuesday, March 11, 2025

HomeAmericaവ്യത്യസ്തമായ ഒരു 'അമേരിക്കൻ തട്ടുകട'യുമായി മഹിമ ഇന്ത്യൻ ബിസ്ട്രോ

വ്യത്യസ്തമായ ഒരു ‘അമേരിക്കൻ തട്ടുകട’യുമായി മഹിമ ഇന്ത്യൻ ബിസ്ട്രോ

spot_img
spot_img

സജി പുല്ലാട്

ഹൂസ്റ്റൺ: തികച്ചും പുതുമ നിറഞ്ഞതും, സ്വാദിഷ്ടവുമായ വിവിധതരം തട്ടുകട വിഭവങ്ങളുമായി മഹിമ ഇന്ത്യൻ ബിസ്ട്രോ. എല്ലായിപ്പോഴും വ്യത്യസ്തമായ വിഭവങ്ങളുടെ പരീക്ഷണം നടത്തി വിജയം കാണുന്നതിന്റെ ഉദാഹരണമാണ് ഇവിടുത്തെ നിലയ്ക്കാത്ത ജനപ്രവാഹം.

സാധാരണ തട്ടുകട എന്ന് കേൾക്കുമ്പോൾ നാം വിചാരിക്കും വടയും, ദോശയും, ചമ്മന്തിയും, മുട്ട ഓംലെറ്റും, കട്ടൻകാപ്പിയും ഒക്കെയാണെന്ന്.
എന്നാൽ മഹിമ തട്ടുകടയുടെ പ്രത്യേകത എന്താണെന്ന് അറിയണ്ടേ? B D F ( ബീഫ് ഡ്രൈ ഫ്രൈ), നാണം കുണുങ്ങി ചിക്കൻ, മനവാട്ടി ചിക്കൻ, ഡിസ്കോ പോർക്ക്, താറാവ് റോസ്റ്റ്, കാട ഫ്രൈ, Shrimp റോസ്റ്റ്, ചിക്കൻ 65, ഇടിയിറച്ചി, കപ്പ ബിരിയാണി, ചക്ക വേവിച്ചത്,ചക്ക വറുത്തര കറി, ബീഫ് വറുത്തര, പാൽ കപ്പ തുടങ്ങി നിരവധി വിഭവങ്ങളാണ് തട്ടുകടയിൽ ഉള്ളത്.

കാലത്തിനൊത്ത് രുചി വർണ്ണങ്ങൾ മാറ്റിപ്പിടിച്ചും, ഗുണമേന്മയിൽ നിലവാരം ഉയർത്തിയും, സമൂഹത്തിൻറെ ജീവിതസാഹചര്യങ്ങൾ മനസ്സിലാ ക്കിയുമാണ് ഷെഫ് സബി വിഭവങ്ങൾ ഒരുക്കുന്നത്.

ഓരോ മലയാളിയുടെയും മനസ്സിൽ നിന്ന് പൊതിച്ചോറിന്റെ രുചി മറക്കാൻ സാധ്യതയില്ല. ഇതാ വിഭവ സമൃദ്ധമായ പൊതിച്ചോറും ഇവിടെ റെഡി.

അമേരിക്കൻ ജീവിതം എന്നും തിരക്കിലാണ്. ജോലിഭാരം കൂടുമ്പോൾ സ്വഭവനത്തിലെ അടുപ്പിൽ പുക ഉയരില്ല ,കാരണം സമയ കുറവ് തന്നെ. അപ്പോൾ നാം ആശ്രയിക്കുന്നത് ഇതുപോലെയുള്ള തട്ടുകടയും, പൊതിച്ചോറ് കേന്ദ്രങ്ങളും തന്നെ. ധാരാളം പൊതിച്ചോറുകൾക്ക് സ്ഥിരമായി ഓർഡർ ലഭിക്കുന്നുണ്ടെന്ന് ഉടമ സബി പറഞ്ഞു.

കേറ്ററിങ്ങിൽ ബിരുദവും , അമേരിക്കയിലെ ഫ്ലോറിഡ ലീ കോർഡൻ ബ്ലൂ കോളേജിലെ ഗോൾഡ് മെഡലിസ്റ്റും ആയ ഇദ്ദേഹത്തിൻറെ എഫ് എം1092,മർഫി റോഡിൽ ഉള്ള മഹിമ ഇന്ത്യൻ ബിസ്ട്രോ എന്ന റസ്റ്റോറൻറിന് 2012 മുതൽ സ്ഥിരമായി മിസോറി സിറ്റിയുടെ ക്ലീൻ റസ്റ്റോറൻറ് അവാർഡ് ലഭിച്ചുകൊണ്ടിരിക്കുന്നു.

ചൊവ്വാഴ്ച മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ നാലു മുതൽ വൈകിട്ട് 8 മണി വരെയാണ് തട്ടുകട പ്രവർത്തിക്കുന്നത്.832 641 2036 എന്ന നമ്പറിൽ ഓർഡർ സ്വീകരിക്കും.

മലയാളി സമൂഹം തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനും, സ്നേഹത്തിനും, സഹകരണത്തിനും,
പ്രത്യേക നന്ദി അറിയിക്കുകയും, തുടർന്നും നല്ലവരായ ഓരോരുത്തരുടെയും സഹകരണം ഉണ്ടാകണമെന്നും ഷെഫ് സബി പൗലോസ് പറഞ്ഞു.

By. സജി പുല്ലാട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments