ന്യൂയോര്‍ക്ക്: ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് ഒന്ന് , രണ്ട്, മുന്ന് തീയതികളില്‍ കോട്ടയത്തെ കുമരകത്തുള്ള ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ നടത്തുബോള്‍ അവിടെത്തെ റൂമുകള്‍ എല്ലാം സോള്‍ഡ് ഔട്ട് ആയി. ഇത് ആദ്യമായാണ് ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ ഒരു ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ നടത്തുന്നതും ഒരു ആഴ്ചക്കുള്ളില്‍ മുഴുവന്‍ റൂമുകളും സോള്‍ഡ് ഔട്ട് ആകുന്നതും എന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.
ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ആഴ്ചക്കുള്ളില്‍ കേരളാ കണ്‍വെന്‍ഷന്റെ റൂമുകള്‍ സോള്‍ഡ് ഔട്ട് ആകുന്നത്. മാറുന്ന ലോകത്തു മാറ്റത്തിന്റെ കാറ്റ് വീശി ഫൊക്കാന ഇന്ന് ജനഹൃദയങ്ങളിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. ഫോക്കനയിലെ കൂട്ടായ പ്രവര്‍ത്തനം ഇന്ന് സംഘടനയെ ലോകത്തിലെ തന്നെ ഏറ്റവും വലിയതും, പ്രവര്‍ത്തനമികവ് ഉള്ള സംഘടനയായി മാറ്റി എന്നും സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.
നാല്‍പത്തിരണ്ട് വര്‍ഷമായി അമേരിക്കന്‍-കാനേഡിയന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന ഇന്ന് അതിനെ നയിക്കുന്നതും പരമ്പരാഗത രീതികളില്‍ നിന്നും മാറ്റി ആളുകള്‍ക്ക് താല്‍പ്പര്യമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് എന്ന് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും, ട്രഷര്‍ ജോയി ചാക്കപ്പനും അഭിപ്രായപ്പെട്ടു. കുമരകം ഗോകുലം ഗ്രാന്റ് റിസോര്‍ട്ട് കേരളത്തിലെ തന്നെ ഫൈവ് സ്റ്റാര്‍ നിലവാരമുള്ള ചുരുക്കം ചില റിസോര്‍ട്ടുകളില്‍ ഒന്നാണ്. കേരളാ കണ്‍വെന്‍ഷന് വേണ്ടി മുന്ന് ദിവസത്തേക്ക് ഗോകുലം ഗ്രാന്റ് റിസോര്‍ട്ട് മുഴുവനായി എടുക്കുകയായിരുന്നു . ആ മുഴുവന്‍ റൂമുകളും സോള്‍ഡ് ഔട്ട് ആയി, ഇനിയും അടുത്തുള്ള റിസോട്ടുകളില്‍ മാത്രമായിരിക്കും റൂമുകള്‍ അനുവദിക്കുകയുള്ളു.
അടുത്തിടെ പണികഴിഞ്ഞ ഈ റിസോര്‍ട്ട് ലോകത്തിലെ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന റിസോര്‍ട്ടുകളില്‍ ഒന്ന് കൂടിയാണ്. ആഗസ്റ്റ് ഒന്നും, രണ്ടും തീയതികളില്‍ റിസോട്ടില്‍ വെച്ചും മൂന്നാം ദിവസം നാനൂറില്‍ അധികം ആളുകള്‍ക്ക് ഇരിക്കാവുന്ന ബോട്ടില്‍ വെച്ചുമാണ് കേരളാ കണ്‍വെന്‍ഷന്‍. വേമ്പനാട്ടു കായലിനോടു ചേര്‍ന്നു കാഴ്ചകള്‍ കണ്ടു തലചായ്ക്കാന്‍ വശ്യ സുന്ദരമായ ഒരിടമാണ് ഗോകുലം ഗ്രാന്റ് റിസോര്‍ട്ട്. ആസ്വദിക്കാന്‍ പ്രകൃതി തന്നെയൊരുക്കുന്ന നിരവധി കാഴ്ചകളാണ് ഈ റിസോര്‍ട്ടില്‍ നമ്മളെ കാത്തിരിക്കുന്നത് . കായല്‍ കാഴ്ചയും,പ്രകൃതി , നാടന്‍ വിഭവങ്ങളും, അടിപൊളി താമസവുമായി കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നായ ഫൈവ് സ്റ്റാര്‍ ഗോകുലം ഗ്രാന്റ് റിസോര്‍ട്ട്. ഈ റിസോര്‍ട് തന്നെ ഏറ്റവും വലിയ ഒരു അട്രാക്ഷന്‍ ആണ്.
വാട്ടര്‍ ലഗുണ്‍, സ്വിമ്മിങ് പൂള്‍, ഇന്‍ഡോര്‍, ഔട്ട് ഡോര്‍ ഗെയിംസ്, ഈവെനിംഗ് ക്രൂസ്, ബാമ്പു റാഫ്റ്റിങ്, ഫിഷിങ്, സ്പാ തുടങ്ങി നിരവധി എന്റര്‍ടൈമെന്റ് അടങ്ങിയതാണ് ഈ റിസോര്‍ട്ട്. സമഗ്രമായ അവധിക്കാല അനുഭവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആണ് ഫൊക്കാന ഈ ഫൈവ് സ്റ്റാര്‍ റിസോര്‍ട് തെരെഞ്ഞെടുത്തത്. ആധുനിക കാലത്ത് റിസോര്‍ട്ടുകള്‍ വിശാലമായ വിനോദസഞ്ചാരം വാഗ്ദാനം ചെയ്യാനുള്ള കഴിവാണ് റിസോര്‍ട്ടുകളെ പ്രിയങ്കരമാകുന്നത്. ഒരു റിസോര്‍ട്ട് മുഴുവന്‍ ആയി ഫൊക്കാനയുടെ കേരളാ കണ്‍വെന്‍ഷന് മുന്ന് ദിവസത്തേക്ക് എടുക്കുന്നത് ആദ്യമായാണ് എന്ന് കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ഇട്ടന്‍ അഭിപ്രായപ്പെട്ടു.
ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ തനതായ രീതിയില്‍ നടത്തുപോഴും അത് അമേരിക്കന്‍ മലയാളികളുടെ ഒരു വെക്കേഷന്‍ പാക്കേജ് എന്ന രീതിയില്‍ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാം മറന്നു മുന്ന് ദിവസം, ഇത് ആഘോഷമാക്കാനാണ് ഫൊക്കാന കമ്മിറ്റി ശ്രമിക്കുന്നത്. ആദ്യത്തെ രണ്ട് ദിവസത്തെ പരിപാടികള്‍ റിസോര്‍ട്ടില്‍ നടത്തുബോള്‍ മൂന്നാം ദിവസം ഫുള്‍ ഡേ ബോട്ടിലെ ആണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ ബോട്ടുയാത്ര എല്ലാ പ്രായത്തില്‍ ഉള്ളവര്‍ക്കും സന്തോഷകരമാക്കാന്‍ വേണ്ടിയുള്ള കലാപരിപാടികളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
കേരള മുഖ്യമന്ത്രി, ഗവര്‍ണര്‍, മന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എംപി മാര്‍, എം.എല്‍.എ മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സിനിമ താരങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ഈ കണ്‍വെന്‍ഷന്‍ ഫൊക്കാനയുടെ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കണ്‍വെന്‍ഷന്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല. കുമരകം ഗോകുലം ഗ്രാന്റ് റിസോര്‍ട്ടിലെ റൂമുകള്‍ ഇല്ലങ്കിലും തൊട്ടടുത്ത റിസോര്‍ട്ടില്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ്.
ഇത് ആദ്യമായാണ് ഒരു ആഴ്ചക്കുള്ളില്‍ ഒരു റിസോര്‍ട്ടിലെ മുഴുവന്‍ റൂമുകളും ബുക്കട് ആവുന്നത്. ഇത് ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ആളുകള്‍ കേരളാ കണ്‍വെന്‍ഷന് അമേരിക്കയില്‍ നിന്നും പങ്കെടുക്കുന്നതും അവര്‍ മുന്നേകൂട്ടി റൂമുകള്‍ ബുക്ക് ചെയ്യുന്നതും. ഇതിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി രേഖെപ്പെടുത്തുന്നതായി പ്രസിഡന്റ് സജിമോന്‍ ആന്റണി , സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, എക്‌സ്. വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ്, കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.