Monday, March 31, 2025

HomeAmerica50 ലക്ഷം അമേരിക്കൻ ഡോളർ മുടക്കിയാൽ ഗോൾഡൺ കാർഡ്, പ്രഖ്യാപനവുമായി ട്രംപ്

50 ലക്ഷം അമേരിക്കൻ ഡോളർ മുടക്കിയാൽ ഗോൾഡൺ കാർഡ്, പ്രഖ്യാപനവുമായി ട്രംപ്

spot_img
spot_img

വാഷിംഗ്ടൺ : ലോക കോടീശ്വരൻമാരെ  അമേരിക്കയിലേക്ക് ആകർഷിക്കുന്നതിനായുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്.അമേരിക്കയിൽ നിക്ഷേപം നടത്തുന്ന  വിദേശികള്‍ക്കു ‘ഗോള്‍ഡന്‍ കാര്‍ഡിലൂടെ’ പൗരത്വം നല്‍കാനാണു നീക്കം. ഇങ്ങനെ പൗരത്വം നേടാന്‍ 50 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയാല്‍ മതിയെന്നും ട്രംപ് പറഞ്ഞു.

ഗ്രീന്‍ കാര്‍ഡിന്റെ മാതൃകയിലുള്ള പദ്ധതിയുടെ ഭാഗമാകുന്ന നിക്ഷേപകര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. യുഎസ് പൗരത്വം നേടാന്‍ ഇത് സഹായിക്കുമെന്നും 10 ലക്ഷം കാര്‍ഡുകള്‍ വിറ്റഴിക്കുമെന്നും ട്രംപ് അറിയിച്ചു. ”ഇബി ഫൈവ് പദ്ധതി നിര്‍ത്തുകയാണ്. ഇനി ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കും. രാജ്യത്തു നിക്ഷേപങ്ങള്‍ നടത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വിദേശികള്‍ക്കു പൗരത്വം ലഭിക്കാനുള്ള വഴിയാണിതെന്നും ട്രംപ് വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്കകം പദ്ധതി നിലവില്‍ വരുമെന്നാണു സൂചന. അതിസമ്പന്നര്‍ക്കു ഗോള്‍ഡന്‍ കാര്‍ഡ് വാങ്ങുന്നതിലൂടെ അമേരിക്കയിലേക്ക് വരാനാകുമെന്നും ട്രംപ് പറഞ്ഞു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments