വാഷിംഗ്ടണ്‍: മയക്കുമരുന്ന് നല്‍കി അധ്യാപിക വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന സംഭവം അമേരിക്കയിലെ ഇന്ത്യാനയില്‍ റിപ്പോര്‍ട്ട് ചെയ്തു. എമിനെന്‍സ് ഹൈസ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ ബ്രിട്ടാനി ഫോര്‍ട്ടിന്‍ബെറി (31) ആണ് പത്ത് വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് നല്‍കി ബോധംകെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും, വീട്ടിലെ സ്ട്രിപ്പര്‍ പോളും ലൈംഗിക കളിപ്പാട്ടങ്ങളും കാണിക്കുകയും ചെയ്തതായാണ് പരാതി.
150 പൗണ്ട് ഭാരം കുറഞ്ഞതാണ് തന്റെ കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്ന് ഫോര്‍ട്ടിന്‍ബെറി പൊലീസിനോട് പറഞ്ഞത് ഏവരെയും ഞെട്ടിച്ചു. ഭാരം കുറഞ്ഞത് തന്റെ പെരുമാറ്റത്തെ സ്വാധീനിച്ചുവെന്നാണ് അവര്‍ സൂചിപ്പിച്ചത്. പീഡനത്തിനിരയായ 15 വയസുള്ള വിദ്യാര്‍ത്ഥിയുടെ മുത്തശ്ശിയാണ് ഈ വിഷയം ആദ്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. 2024 ഓഗസ്റ്റില്‍ എമിനെന്‍സ് ഹൈസ്‌കൂളില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിയെ അവര്‍ പീഡിപ്പിച്ചതായി ആരോപണമുണ്ട്. പത്തിലധികം വിദ്യാര്‍ത്ഥികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിക്കുന്നു.
പീഡനത്തിനിരയായ വിദ്യാര്‍ത്ഥി അന്വേഷണ ഉദ്യോഗസ്ഥരോട് പത്തിലധികം ഇരകള്‍ ഉണ്ടാകാമെന്ന് പറഞ്ഞു. ടീച്ചര്‍ തനിക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ചതായും ഒരു യാത്രയ്ക്കിടെ മയക്കുമരുന്ന് നല്‍കിയതായും പൊലീസിനോട് വെളിപ്പെടുത്തി. ഈ ലൈംഗികാതിക്രമത്തെക്കുറിച്ച് ആരോടെങ്കിലും സംസാരിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഫോര്‍ട്ടിന്‍ബെറി ഭീഷണിപ്പെടുത്തി. വിദ്യാര്‍ത്ഥിയെ നിരന്തരം ഉപദ്രവിച്ചതായും പറയുന്നു.
”വിദ്യാര്‍ത്ഥിയോടൊപ്പം കുളിക്കുകയും പിന്നീട് തെക്കന്‍ ഇന്ത്യാനയിലെ ഒരു പട്ടണത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് തുല്യമാണ്. സ്ട്രിപ്പര്‍ പോളിന്റെയും ലൈംഗിക കളിപ്പാട്ടങ്ങളുടെയും സ്‌നാപ്ചാറ്റ് വീഡിയോകള്‍ ഉള്‍പ്പെടെയുള്ള ലൈംഗിക ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചു. തിരച്ചിലിനിടെ ഈ വസ്തുക്കള്‍ പൊലീസ് കണ്ടെത്തി. വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്വപ്നം കണ്ടിരുന്നതായി അധ്യാപിക അവരോട് പറഞ്ഞിരുന്നു…” അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ എമിനെന്‍സ് കമ്മ്യൂണിറ്റി സ്‌കൂള്‍ കോര്‍പ്പറേഷന്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗിക ദുഷ്‌പെരുമാറ്റം, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ദോഷകരമായ വസ്തുക്കള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് ഫോര്‍ട്ടിന്‍ബെറിക്കെതിരായ കുറ്റങ്ങള്‍.