ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റായി ട്രംപ് രണ്ടാം തവണ അധികാരമേറ്റപ്പോൾ നടത്തിയ പ്രഖ്യാപനമായ സൈന്യത്തിൽ നിന്ന് ട്രാൻസ്ജൻഡറുകളെ ഒഴിവാക്കുന്ന നടപടി വേഗത്തിലാക്കി ഭരണകൂടം . നിലവിൽ സർവീസിലുള്ള ട്രാൻസ്ജെൻഡർ സൈനികരെ രണ്ടു മാസത്തിനുള്ളിൽ ഒഴിവാക്കാനുള്ള നടപടി പെന്‍റഗൺ പ്രഖ്യാപിച്ചത്
ഇനിമുതൽ ട്രാൻസ്ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേർക്കില്ലെന്ന് ട്രംപ് അധികാരമേറ്റതിനു പിന്നാലെ വ്യക്തമാക്കിയിരുന്നു . ഇതിന്‍റെ തുടർച്ചയായാണ് നിലവിലുള്ള ട്രാൻസ് സൈനീകരെ സേനയിൽ നിന്ന് ഒഴിവാക്കുന്നത്. ട്രാൻസ്ജെൻഡർ സൈനികരെ കണ്ടെത്താനുള്ള നടപടിക്രമം 30 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. യു എസ് സൈന്യത്തിൽ 15000 ട്രാൻസ്ജെൻഡറുകൾ ജോലി ചെയ്യുന്നുണ്ട്. ഇവരെ പൂർണമായി ഒഴിവാക്കാനുളള നീക്കമാണ് നടക്കുന്നത്