മുംബൈ: യു എസിൽ കാലിഫോര്‍ണിയയില്‍ കാറിടിച്ച് ഇന്ത്യൻ വിദ്യാർഥിനി ഗുരതരാവസ്ഥയിൽ. മഹാരാഷ്ട്ര സ്വദേശിനിയായ നീലാം ഷിന്‍ഡെ അപകടത്തെ തുടര്‍ന്ന് കോമയിലാണ്. മകളുടെ അടുത്ത് എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഇന്ത്യയിലുള്ള പിതാവ്. എന്നാല്‍ വിസ ഇതുവരെ ലഭിച്ചിട്ടില്ല.
വിദ്യാർഥിനിയുടെ കൈയ്ക്കു ലിക്കും കാലിനും ഒടിവുകളുണ്ട്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുളള മകളുടെ അടുത്തേക്ക് എത്താന്‍ പറ്റാതെ വിസ സംഘടിപ്പിക്കുന്നതിനായുള്ള ഓട്ടത്തിലാണ് പിതാവ്. കഴിഞ്ഞ 14 ന് കാലിഫോര്‍ണിയയില്‍ വെച്ചാണ് അപകടം നടന്നത്. നീലാം നടക്കാനിറങ്ങിയപ്പോൾ പിന്നിലൂടെ വന്ന കാര്‍ നീലാമിനെ ഇടിച്ചു തെറിപ്പിച്ചു. എന്നാല്‍ കാര്‍ നിര്‍ത്താതെ പോയി. സ്ഥലത്തെത്തിയ പൊലീസാണ് നിലാമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് നീലാമിന്‍റെ കുടുംബം അപകട വിവരം അറിയുന്നത്.
പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും കുടുംബത്തിന് യാത്രാ പെര്‍മിറ്റ് അനുവദിക്കണമെന്നും നീലാം പഠിക്കുന്ന യൂണിവേഴ്സിറ്റി പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ പറയുന്നു. നീലാമിന്‍റെ പിതാവിന് വിസ ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിച്ച് എംപി സുപ്രിയ സുലെ എക്സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുമുണ്ട്. എല്ലാവരും ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സുപ്രിയ പോസ്റ്റില്‍ പറയുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.