ഷോളി കുമ്പിളുവേലി-പി.ആര്‍.ഒ, ഫോമാ ന്യൂസ് ടീം
ന്യൂയോര്‍ക്: ഫോമാ കള്‍ച്ചറല്‍ ഫോറം 2024 -2026 വര്‍ഷത്തെ ചെയര്‍മാനായി ഡാനിഷ് തോമസ് (കാലിഫോര്‍ണിയ ), സെക്രട്ടറിയായി ജെയിംസ് കല്ലറക്കാണിയില്‍ (അറ്റ്‌ലാന്റാ)റി), വൈസ് ചെയര്‍മാനായി ബിനീഷ് ജോസഫ് (ടെക്‌സസ്), ജോയിന്റ് സെക്രട്ടറിയായി ജിജോ ചിറയില്‍ (ഫ്‌ലോറിഡ), കമ്മിറ്റി അംഗങ്ങളായി ബിഷോയി കൊപ്പാറ (ന്യൂജേഴ്സി), ഷാന മോഹന്‍, (ചിക്കാഗോ), മിനോസ് എബ്രഹാം (ന്യൂ യോര്‍ക്ക്) എന്നിവരെ തെരഞ്ഞെടുത്തു.
ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഡാനിഷ് തോമസ്, ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലൊരു കലാകാരന്‍ കൂടിയായ ഡാനിഷ്, പുന്റ കാനയില്‍ നടന്ന ഫോമാ കണ്‍വന്‍ഷനില്‍ ‘മലയാളി മന്നന്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫോമാ വെസ്റ്റേണ്‍ റീജിയണല്‍ സെക്രട്ടറി, യൂത്ത് ഫെസ്റ്റിവല്‍ ചെയര്‍മാന്‍, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയുടെ (മങ്ക) ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡാനിഷ് നല്ലൊരു സംഘാടകന്‍ കൂടിയാണ്.
സെക്രട്ടറിയായി ജെയിംസ് കല്ലറക്കാണിയില്‍ 2018 നടന്ന ചിക്കാഗോ കണ്‍വന്‍ഷനില്‍ ‘മലയാളി മന്നന്‍’ ആയി വിജയിച്ചിട്ടുണ്ട്. അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്റെ മുന്‍ ഭാരവാഹിയും, ഫോമാ സൗത്ത് ഈസ്റ്റ് റീജിയണല്‍ മുന്‍ ചെയര്‍മാനും, ഫോമാ മുന്‍ നാഷണല്‍ കമ്മിറ്റി അംഗവുമായ ജെയിംസ് അറിയപ്പെടുന്ന കലാകാരന്‍ കൂടിയാണ്. 2022 ല്‍ ഫോമാ കണ്‍വന്‍ഷന്‍ സബ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്
വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ബിനീഷ് ജോസഫ്, മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ സ്ഥാപക അംഗവും, നിലവിലെ പ്രസിഡന്റുമാണ്. വിവിധ കലാ-സാംസ്‌കാരിക ചടങ്ങുകളുടെ സംഘാടകന്‍ കൂടിയാണ് ബിനീഷ്.
ജോയിന്റ് സെക്രട്ടറി ജിജോ ചിറയില്‍, ഓര്‍ലാന്റോ റീജിയണല്‍ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ സണ്‍ഷൈന്‍ റീജിയന്‍ കള്‍ച്ചറല്‍ ഫോറം വൈസ് ചെയര്‍മാനായും, ഫോമയുടെ വിവിധ ഓണ്‍ലൈന്‍ പരിപാടികളുടെ ടെക്നിക്കല്‍ ടീം ലീഡായും സേവനം ചെയ്തിട്ടുള്ള ജിജോ, നിരവധി ഗാനങ്ങളുടെ രചിയിതാവും സംഗീത സംവിധായകനാണ്.
കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിഷോയി കൊപ്പാറ, കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സിയുടെ സജീവ പ്രവര്‍ത്തകനാണ്. ബിഷോയി മികച്ചൊരു കലാകാരനും വിവിധ കലാ-സാംസ്‌കാരിക പരിപാടികളുടെ സംഘാടകനും കൂടിയാണ്
കമ്മിറ്റി അംഗം ഷാന മോഹന്‍, ചിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍നിര പ്രവര്‍ത്തകയും ഫോമാ ബിസിനസ് ഫോറം കമ്മിറ്റി അംഗവുമാണ്. അനുഗ്രഹീത നര്‍ത്തകി കൂടിയായ ഷാന, വിവിധ സ്റ്റേജ് ഷോകളുടെ അവതാരകയായും, കൂടാതെ ഫ്ളവേഴ്സ് ടീവിലും പ്രവര്‍ത്തിക്കുന്നു.
മറ്റൊരു കമ്മിറ്റി അംഗം മിനോസ് എബ്രഹാം ഫോമാ വിമന്‍സ് ഫോറം മുന്‍ നാഷണല്‍ പ്രതിനിധിയാണ്. എഴുത്തുകാരിയും, കല-സാഹിത്യ പ്രവര്‍ത്തകയുമായ മിനോസ്, മികച്ച സംഘാടകയുമാണ്.
പുതിയ കള്‍ച്ചറല്‍ കമ്മിറ്റിയെ ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അനുമോദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.