Saturday, October 19, 2024

HomeAmericaയുക്രൈന്‍ പ്രസിഡന്‍റ് ഇന്ന് യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും

യുക്രൈന്‍ പ്രസിഡന്‍റ് ഇന്ന് യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും

spot_img
spot_img

കീവ്: യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്കി ഇന്ന് യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്യും. സൂം ആപ്പ് വഴിയാകും സെലന്‍സ്കി യുഎസ് സെനറ്റര്‍മാരുമായി സംസാരിക്കുക.
യുക്രൈന്‍റെ പ്രത്യേക അപേക്ഷ പ്രകാരമാണ് ഇത്.

റഷ്യന്‍ അധിനിവേശത്തിനെ കുറിച്ചും രാജ്യത്തിന്റ സുരക്ഷയെ കുറിച്ചും സെലന്‍സ്‌കി സംസാരിക്കും.
യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് റഷ്യയ്‌ക്കെതിരെ എണ്ണയുടെ ഇറക്കുമതി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടും.

യുക്രൈനില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് സെലെന്‍സ്‌കിയുടെ നീക്കം. റഷ്യയ്ക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കമെന്നാണ് സെലന്‍സ്‌കിയുടെ ആവശ്യം.

വര്‍ദ്ധിച്ചു വരുന്ന എണ്ണവില ഇനിയും ഉയരുന്നത് യുഎസിലെ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കും . അതിനാല്‍ തന്നെ സെലന്‍സ്‌കിയുടെ ആവിശ്യം വൈറ്റ് ഹൗസ് നിരസിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments