Saturday, October 19, 2024

HomeAmericaയു എസിൽ നിന്ന് 14 ഭീമന്‍ വിമാനങ്ങളില്‍ ആയുധങ്ങള്‍ യുക്രൈൻ അതിര്‍ത്തിയില്‍

യു എസിൽ നിന്ന് 14 ഭീമന്‍ വിമാനങ്ങളില്‍ ആയുധങ്ങള്‍ യുക്രൈൻ അതിര്‍ത്തിയില്‍

spot_img
spot_img

ന്യൂയോര്‍ക്ക്: റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച വന്‍ ആയുധ ശേഖരം യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പതിനാലു ഭീമന്‍ ചരക്കു വിമാനങ്ങളിലാണ് ടാങ്ക് വേധ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധ ശേഖരം എത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധ ശേഖരം എത്തിയ സ്ഥലം സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ല. പെന്റഗൺ ആണ് ഇത് സംബന്ധിച്ച കാര്യങ്ങൾ നിയന്ത്രിക്കുന്നത് .

യുക്രൈന് 350 ദശലക്ഷം ഡോളറിന്റെ ആയുധസഹായം നല്‍കാനുള്ള ഉത്തരവില്‍ ശനിയാഴ്ച പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചതിനു പിന്നാലെയാണ് ആയുധങ്ങളുമായി വിമാനങ്ങള്‍ യുക്രൈനിലേക്കു തിരിച്ചത്. അമേരിക്കയുടെയും 22 സഖ്യരാജ്യങ്ങളുടെയും സഹായമായാണ്, ആയുധങ്ങള്‍ എത്തുന്നത്.

ആയുധങ്ങള്‍ യുക്രൈനില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് പ്രസിഡന്റ് ബൈഡന്റെ ഉന്നത സൈനിക ഉപേദശകനാണ് നേതൃത്വം വഹിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ എത്തിച്ച ആയുധങ്ങള്‍ കരമാര്‍ഗം കൊണ്ടുപോയി യുക്രൈന്‍ സേനയ്ക്കു കൈമാറും. ഇതിനായി ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

എത്തിച്ച മിസൈലുകൾ അടക്കമുള്ള ആയുധങ്ങൾ വേഗത്തിൽ തന്നെ സ്ഥലത്ത് നിന്ന് മാറ്റിക്കൊണ്ടിരിക്കു
ന്നു, മാറ്റുന്നതിനനുസരിച്ച് പുതിയത് എത്തികൊണ്ടേയിരിക്കുന്നു.

സൈനികരും യുക്രൈനിലെ പൗരന്മാരും ചേർന്നാണ് ആയുധങ്ങൾ സുരക്ഷിതമായി നീക്കുന്നത് .

ജാവലിന്‍ ടാങ്ക് വേധ മിസൈലുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, തോക്കുകള്‍, വെടിമരുന്ന്, സ്റ്റിംഗര്‍ എയര്‍ക്രാഫ്റ്റ് മിസൈലുകള്‍ എന്നിവയാണ് ആയുധ ശേഖരത്തിലുള്ളത്.

ബൈഡന്‍ പ്രഖ്യാപിച്ച 350 ദശലക്ഷം ഡോളറിന്റെ സഹായത്തില്‍ 70 ശതമാനവും ഇതിനകം കൈമാറിക്കഴിഞ്ഞെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തയാഴ്ചയോടെ ശേഷിച്ച ആയുധങ്ങള്‍ കൂടി യുക്രൈനില്‍ എത്തിക്കും.

Photo Courtesy: the japan times

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments