ന്യൂ യോർക്ക്: യുഎസ്. വ്ളാദിമിര്‍ പുടിന്‍ ജനാധിപത്യത്തിനുതന്നെ ഭീഷണിയാണെന്ന് അമേരിക്ക. റഷ്യന്‍ പ്രസിഡന്റ് സമൂഹത്തെയാകെ നശിപ്പിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ആരോപിച്ചു.
റഷ്യയുടെ ആവശ്യങ്ങള്‍ നേടുംവരെ യുക്രൈനെതിരായ പോരാട്ടം തുടരുമെന്ന നിലപാടിലാണ് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍.
യുക്രൈന്‍ പോരാട്ടം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയോട് പുടിന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ ഒഡെസ നഗരത്തിന് നേരെ ബോംബാക്രമണം നടത്താന്‍ റഷ്യ തയാറെടുക്കുന്നെന്ന് യുക്രൈന്‍ ആരോപിച്ചു. എയര്‍ക്രാഫ്റ്റുകള്‍ നല്‍കി സഹായിക്കണമെന്ന് വ്ലാദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. വ്യോമപാതാ നിരോധനം ഏര്‍പ്പെടുത്തണമെന്നും ലോകരാജ്യങ്ങളോട് സെലന്‍സ്‌കി ആവര്‍ത്തിച്ചു.
അതിനിടെ പൗരന്മാര്‍ ഉടന്‍ രാജ്യംവിടണമെന്ന് അമേരിക്കയും കാനഡയും നിര്‍ദേശിച്ചു.
വെടി നിര്‍ത്തല്‍ സമയം യുക്രൈന്‍ സൈന്യം ദുരുപയോഗം ചെയ്‌തെന്നാണ് റഷ്യയുടെ ആരോപണം. വെടിനിര്‍ത്തല്‍ സമയത്ത് സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണ് യുക്രൈന്‍ ചെയ്തതെന്നും റഷ്യന്‍ വക്താവ് പറഞ്ഞു. മരിയുപോളിലും വൊള്‍നോവാഹിലും ഒരാളെപ്പോലും പുറത്തിറങ്ങാന്‍ യുക്രൈന്‍ അനുവദിച്ചില്ല