Thursday, November 21, 2024

HomeAmericaകമലാ ഹാരിസും ആന്റണി ബ്ലിങ്കനും യൂറോപ്പ് പര്യടനത്തിന് 

കമലാ ഹാരിസും ആന്റണി ബ്ലിങ്കനും യൂറോപ്പ് പര്യടനത്തിന് 

spot_img
spot_img

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി :  യുക്രൈന് നേരെ റഷ്യന്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭാവി പരിപാടികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് വൈസ് പ്രസിഡന്റ് കമലാഹാരിസും സെക്രട്ടറി ആന്റണി ബ്ലിങ്കനും യൂറോപ്പ് പര്യടനത്തിന് അടുത്ത ആഴ്ച പുറപ്പെടുന്നു , വാര്‍ത്ത സംബന്ധിച്ച് വൈറ്റ് ഹൗസ് സ്ഥിരീകരണം നല്‍കി .

നാറ്റോ സഖ്യകക്ഷികളെ  നേരില്‍ കണ്ട് അടുത്ത നടപടികളെക്കുറിച്ച് അമേരിക്കയുടെ നിലപാടുകള്‍ ധരിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു . ബ്ലിങ്കന്‍ ബെല്‍ജിയം, പോളണ്ട്, മോള്‍ഡോവ്, ലാറ്റ് വിയ, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കമലാഹാരിസ് വാര്‍സോ, ബുക്കാറസ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും .

നാറ്റോ സഖ്യകക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും റഷ്യയുടെ മനുഷ്യാവകാശലംഘനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കെതിരെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും കമലാഹാരിസും ബ്ലിങ്കനും യൂറോപ്യന്‍ രാജ്യ തലവന്മാരുമായി ചര്‍ച്ചകള്‍ നടത്തും .

റഷ്യയെ ഇത്രമാത്രം ഒറ്റപ്പെടുത്തിയ ഒരു സംഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല , അതോടൊപ്പം റഷ്യക്കെതിരെ  ഐക്യനിര കെട്ടപ്പെടുത്ത സംഭവവും ഉണ്ടായിട്ടില്ല .

റഷ്യ യുദ്ധവുമായി മുന്നോട്ട് പോകുകയാണെങ്കില്‍  ഗുരുതര ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് സെക്രട്ടറി ബ്ലിങ്കന്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി . യുക്രെയിന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്ന റഷ്യന്‍ വിമാനങ്ങളെ വെടിവച്ചു വീഴ്ത്തുന്നതിന്  നാറ്റോ വിമാനങ്ങള്‍ അയക്കണെമെന്ന് ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ ആക്രമണം രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും യുദ്ധം ഉടന്‍ അവസാനിപ്പിക്കുന്നതാണ് റഷ്യന്‍ പ്രസിഡന്റിന് നല്ലതെന്നും ബ്ലിങ്കന്‍ പറഞ്ഞു . 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments