Sunday, December 22, 2024

HomeAmericaഡാളസിൽ രണ്ടാനച്ഛനെ കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ

ഡാളസിൽ രണ്ടാനച്ഛനെ കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ

spot_img
spot_img

ഡാളസ് : രണ്ടാനച്ഛനെ മർദിച്ച് കഴുത്ത് ഞെരിച്ച്  കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. ജെയ്‌സൺ തരിയൻ എന്ന മുപ്പത്താറ്കാരനാണ് ഡാളസിൽ വെള്ളിയാഴ്ച അറസ്റ്റിലായത് .

പെയ്‌ടൺ ഡ്രൈവിലെ വീട്ടിൽ ഉച്ചയ്ക്ക് 1:20 ഓടെയായിരുന്നു സംഭവം.

താൻ കാർ നീക്കിയിടാൻ പോയപ്പോൾ മകൻ ജെയ്‌സൺ വാതിൽ പൂട്ടി, ഏകദേശം 30 മിനിറ്റോളം  പുറത്ത് നിർത്തിയെന്ന് 67 കാരി ഉദ്യോഗസ്ഥരോട് പറഞ്ഞു.  


ഒടുവിൽ മകൻ വാതിൽ തുറന്നപ്പോൾ തന്റെ ഭർത്താവ് മാത്യു ഓലപ്പുരയിലിനെ (69) മരിച്ച നിലയിൽ കണ്ടുവെന്നും അവർ പോലീസിനോട് പറഞ്ഞു.

മാത്യുവിന്റെ തലയ്ക്കും മുഖത്തിനും കടുത്ത മര്ദനമേറ്റിരുന്നതായും കഴുത്തിൽ ഞെക്കിയതിന്റെ  പാടുകൾ ഉണ്ടെന്നും ഡാളസ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ നിർണയിച്ചു.

തരിയന്റെ വലതുകൈയിൽ ചതവുകളും പോറലുകളും ഉണ്ടായിരുന്നു.

ഇയാളുടെ വസ്ത്രങ്ങളും മോതിരവും തെളിവായി ശേഖരിച്ചു.

കൊലപാതക കുറ്റത്തിന് അറസ്റ്റിലായ തരിയൻ ഡാളസ് കൗണ്ടി ജയിലിലാണ് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments