Saturday, October 19, 2024

HomeAmericaകെ.സി.സി.എൻ.എ. കൺവൻഷൻന്യൂയോർക്ക് കിക്കോഫ് പ്രൗഢോജ്ജ്വലമായി

കെ.സി.സി.എൻ.എ. കൺവൻഷൻ
ന്യൂയോർക്ക് കിക്കോഫ് പ്രൗഢോജ്ജ്വലമായി

spot_img
spot_img

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ കെ.സി.സി.എൻ.എ.യുടെ ആഭിമുഖ്യത്തിൽ 2022 ജൂലൈ 21 മുതൽ 24 വരെ ഇൻഡ്യാനപോളിസിൽ വച്ച് നടക്കുന്ന ക്‌നാനായ കൺവൻഷന്റെ ന്യൂയോർക്ക് റീജിയൻ കിക്കോഫ് പ്രൗഢോജ്ജ്വലമായി.

ഫെബ്രുവരി 26-ാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് റോക്ക്‌ലാന്റ് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന കൺവൻഷൻ കിക്കോഫ് കെ.സി.സി.എൻ.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ മെഗാസ്‌പോൺസറായ ഷീൻസ് & സിന്ധു ആകശാലയിൽനിന്നും സ്‌പോൺസർഷിപ്പ് വാങ്ങി ഉദ്ഘാടനം ചെയ്തു.

ഐ.കെ.സി.സി. പ്രസിഡന്റ് സിജു ചെരുവൻകാലായിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കെ.സി.സി.എൻ.എ. വൈസ് പ്രസിഡന്റ് ജോണിച്ചൻ കുസുമാലയം, റീജിയണൽ വൈസ് പ്രസിഡന്റ് ജെനി തടത്തിൽ എന്നിവർ ആശംസകളർപ്പിച്ചു.


കെ.സി.സി.എൻ.എ.യുടെ ഉത്ഭവം മുതൽ ഈ സംഘടനയുടെ നെടുംതൂണായി നിലനിൽക്കുന്ന ന്യൂയോർക്ക് ക്‌നാനായ സമുദായത്തിന്റെ സംഭാവനകൾ വളരെ വിലപ്പെട്ടതാണെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മെഗാസ്‌പോൺസറായി മുന്നോട്ടുവന്ന ഷീൻസ് & സിന്ധു ആകശാലയിൽ, ഗ്രാന്റ് സ്‌പോൺസേഴ്‌സായി മുന്നോട്ടുവന്ന ജയ്‌സൺ & കുഞ്ഞുമോൾ വടക്കേടം, ജയിംസ് & മേരിക്കുട്ടി കണ്ടാരപ്പള്ളിൽ, ജോണി & മിനി കടിയംപള്ളിൽ, സണ്ണി & ജെസ്സി കോയിത്തറ, ബേബി & സലോമി ഊരാളിൽ, സാജൻ & സ്റ്റെൽബി കുഴിപ്പറമ്പിൽ, സുനിൽ & സിന്ധു കാരത്തുരുത്തേൽ, സിജി & ആശ ചെമ്പനാൽ, ജോൺ സി. & ജയ കുസുമാലയം എന്നിവരും കൂടാതെ 70 ൽ പരം ഫാമിലി സ്‌പോൺസേഴ്‌സും ഈ കിക്കോഫിൽ തന്നെ രജിസ്റ്റർ ചെയ്തതെന്ന് കെ.സി.സി.എൻ.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ പറഞ്ഞു.

കൺവൻഷനോടനുബന്ധിച്ചുള്ള ഏർലിബേർഡ് രജിസ്‌ട്രേഷൻ മാർച്ച് 15 -ാം തീയതി അവസാനിക്കുമെന്നും ആയതിനാൽ ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും കെ.സി.സി.എൻ.എ. വൈസ് പ്രസിഡന്റ് ജോൺ സി. കുസുമാലയം അഭ്യർത്ഥിച്ചു.
യുവജനങ്ങൾക്കായി ഇത്തവണത്തെ കൺവൻഷനിൽ വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും ആയതിനാൽ ഇത്തവണത്തെ കൺവൻഷനിൽ യുവജനങ്ങളെ പങ്കാളികളാക്കാൻ മുഴുവൻ മാതാപിതാക്കളും ശ്രമിക്കണമെന്നും റീജിയണൽ വൈസ് പ്രസിഡന്റ് ജെനി തടത്തിൽ തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.
ക്‌നാനായ സമുദായത്തിന്റെ കൂട്ടായ്മയായ ക്‌നാനായ കൺവൻഷൻ വൻ വിജയമാക്കിത്തീർക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ ക്‌നാനായക്കാരന്റേയും കടമയാണെന്നും അതുകൊണ്ട് ന്യൂയോർക്ക് ക്‌നാനായ കമ്മ്യൂണിറ്റിയിൽനിന്നും സാധിക്കുന്ന എല്ലാവരും ഈ കൺവൻഷനിൽ രജിസ്റ്റർ ചെയ്യണമെന്നും ഐ.കെ.സി.സി. പ്രസിഡന്റ് സിജു ചെരുവൻകാലായിൽ അഭ്യർത്ഥിച്ചു.

പരിപാടികൾക്ക് ഐ.കെ.സി.സി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ വൈസ് പ്രസിഡന്റ് ജെയിൻ വെട്ടിക്കൽ, സെക്രട്ടറി സ്റ്റീഫൻ കിടാരത്തിൽ, ജോയിന്റ് സെക്രട്ടറി സാബു തെക്കേവട്ടത്തറ, ട്രഷറർ കോർഡിയൽ ചെമ്മൻകാട്ട് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സ്റ്റീഫൻ കിടാരത്തിൽ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments