Friday, October 18, 2024

HomeAmericaനെതര്‍ലന്റ് അംബാസഡറായി ഷെഫാലി റസ്ഡന്‍ ഡഗ്ഗലിനെ നിയമിച്ചു 

നെതര്‍ലന്റ് അംബാസഡറായി ഷെഫാലി റസ്ഡന്‍ ഡഗ്ഗലിനെ നിയമിച്ചു 

spot_img
spot_img

പി പി ചെറിയാൻ

വാഷിംഗ്ടണ്‍ : നെതര്‍ലന്റ് യു.എസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ഷെഫാലി റസ്ഡന്‍ ഡഗ്ഗലിനെ  പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു .  

യു.പി ഹരിദ്വാറില്‍ ജനിച്ച ഷെഫാലി  ചെറുപ്രായത്തില്‍ അമേരിക്കയില്‍ എത്തി . ഒഹായോ സിന്‍സിനാറ്റിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം . 

ഓക്‌സ്‌ഫോര്‍ഡ്  മയാമി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യുണിക്കേഷനില്‍ ബിരുദവും ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും മീഡിയ എക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി .

ഒബാമയുടെ 2012 തിരെഞ്ഞെടുപ്പില്‍ ഇവര്‍ നാഷണല്‍ ഫിനാന്‍സ് കമ്മിറ്റി അംഗമായിരുന്നു . 2016 ല്‍ ക്ലിന്റണ്‍ തിരഞ്ഞെടുപ്പ് പ്രചരണ നാഷണല്‍ അഡ്വൈസറി കൗണ്‍സില്‍ അംഗം കൂടിയായിരുന്നു . ഡി.എന്‍.സി സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ട്രസ്റ്റി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു . 

കാശ്മീരി പണ്ഡിറ്റ് കുടുംബാംഗമായ ഷെഫാലിയുടെ ഭര്‍ത്താവ് രഞ്ജന്‍ ഡഗ്ഗലാണ് , 2 മക്കളുണ്ട് .

സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഇവര്‍ നെതര്‍ലാന്റ് അംബാസിഡര്‍ ചുമതലയേല്‍ക്കും . റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും സമ്മതയായ ഇവരുടെ നോമിനേഷന്‍ സെനറ്റ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments