Friday, October 18, 2024

HomeAmericaഡോ. മുരളി തുമ്മാരുകുടി യു.എന്നില്‍ ജി-20 പദ്ധതി മേധാവി

ഡോ. മുരളി തുമ്മാരുകുടി യു.എന്നില്‍ ജി-20 പദ്ധതി മേധാവി

spot_img
spot_img

ബര്‍ലിന്‍: ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ വിദഗ്ധന്‍ ഡോ. മുരളി തുമ്മാരുകുടി ജി-20 രാജ്യങ്ങള്‍ ആവിഷ്‌ക്കരിച്ച ആഗോള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ മേധാവിയായി നിയമിതനായി. ജനീവയില്‍ യുഎന്‍ ദുരന്തനിവാരണ വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ച അദ്ദേഹം, ഇനി ഐക്യരാഷ്ട്രസഭയുടെ ജര്‍മനിയിലെ യുഎന്‍സിസിഡി ആസ്ഥാന ഓഫിസിലാണ് പ്രവര്‍ത്തിക്കുക.

ഏപ്രില്‍ പതിനൊന്നാം തീയതി സ്ഥാനമേല്‍ക്കും. 2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തില്‍ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടെ പകുതിയും പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച് ജി-20 രാജ്യങ്ങള്‍ തുടങ്ങിവയ്ക്കുന്ന വന്‍പദ്ധതി സംയോജിപ്പിക്കുക എന്നതാണ് പുതിയ ജോലിയെന്ന് അദ്ദേഹം പറഞ്ഞു.

ഏതാണ്ട് നൂറുകോടി ഹെക്ടര്‍ ഭൂമിയാണ് ഇത്തരത്തില്‍ പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാന്‍ സാധിക്കുകയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ജനീവയില്‍ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്തതിനു ശേഷമാണ് ബോണ്‍ (ജര്‍മനി) ഓഫീസിലേക്ക് മാറുന്നത്.

കാലാവസ്ഥാ വ്യതിയാനം തടയുന്നതിലും പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കുന്നതിലും സുസ്ഥിരവികസനം സാധ്യമാക്കുന്നതിലും, പ്രകൃതി സംരക്ഷണത്തിനും ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനും ഏറെ പങ്കുണ്ടെന്ന് ലോകം മനസ്സിലാക്കി വരുന്ന കാലമാണിത്. ഈ പശ്ചാത്തലത്തിലാണ്, മനുഷ്യചരിത്രത്തില്‍ ഇന്ന് വരെ ശ്രമിച്ചിട്ടില്ലാത്തത്ര വ്യാപ്തിയിലുള്ള ഈ പദ്ധതി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് തന്നെ, അതിന് നേതൃത്വം നല്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്നും മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്ക് പോസ്‌ററില്‍ കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments