Friday, October 18, 2024

HomeAmericaദര്‍ശന്‍ ഷായ്ക്ക് കുറി തൊടാം; യു.എസ് എയര്‍ഫോഴ്‌സിന് നന്ദി

ദര്‍ശന്‍ ഷായ്ക്ക് കുറി തൊടാം; യു.എസ് എയര്‍ഫോഴ്‌സിന് നന്ദി

spot_img
spot_img

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വ്യോമസേനയിലെ ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന് ഡ്യൂട്ടിയിലിരിക്കെ മതാചാരം പിന്തുടരാന്‍ അനുവാദം. ദര്‍ശന്‍ ഷാ എന്ന വ്യോമസേനാ ഉദ്യോഗസ്ഥനാണ് തന്റെ ആചാരപ്രകാരമുള്ള കുറി തൊടാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

എഫ്ഇ വാറന്‍ എയര്‍ഫോഴ്‌സ് ബേസിലെ ഉദ്യോഗസ്ഥനാണ് ദര്‍ശന്‍. അമേരിക്കന്‍ വ്യോമസേനയില്‍ ചേര്‍ന്ന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഷായ്ക്ക് അനുമതി ലഭിക്കുന്നത്.

ഗുജറാത്ത് സ്വദേശിയായാണ് ദര്‍ശന്‍ ഷാ. ദര്‍ശന്‍ ഷായ്ക് കുറി തൊടാന്‍ അനുമതി നല്‍കിയ അമേരിക്കന്‍ വ്യോമസേനയ്ക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്. അമേരിക്കന്‍ വ്യോമസേനയില്‍ ഇത് ആദ്യമായാണെന്നും സംഭവിക്കുമെന്ന് പോലും കരുതിയതല്ലെന്നും സുഹൃത്തുക്കള്‍ തനിക്ക് സന്ദേശമയച്ചതായി ദര്‍ശന്‍ പറഞ്ഞു.

തന്റെ മതസ്വാതന്ത്ര്യം പ്രകടമാക്കാന്‍ സാധിക്കുന്ന രാജ്യത്ത് ജീവിക്കാന്‍ സാധിക്കുന്നതില്‍ നന്ദി അറിയിക്കുകയും ചെയ്തു ഷാ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments