Sunday, September 15, 2024

HomeAmericaപാചക കലയില്‍ കനേഡിയന്‍ തലസ്ഥാന നഗരിയില്‍ മലയാളികളുടെ ജൈത്രയാത്ര

പാചക കലയില്‍ കനേഡിയന്‍ തലസ്ഥാന നഗരിയില്‍ മലയാളികളുടെ ജൈത്രയാത്ര

spot_img
spot_img

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ മലയാളിയുടെ ഭക്ഷണ രുചിക്കൂട്ട് തദ്ദേശീയരായ കാനഡക്കാര്‍ക്ക് ഏറെ പരിചയമില്ലാത്ത 2004 കാലഘട്ടത്തില്‍ മലയാളി രുചിക്കൂട്ട് തദ്ദേശീയര്‍ക്ക് വിളമ്പി കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോ തോട്ടുങ്കല്‍ തന്റെ ജൈത്രയാത്ര തുടരുന്നു.

ജോ തോട്ടുങ്കല്‍ നേതൃത്വം കൊടുക്കുന്ന താലി, കോക്കനട്ട് ലഗൂണ്‍ എന്നീ റെസ്റ്റോറന്റുകള്‍ കാനഡക്കാരായ തദ്ദേശീയരുടെ ഇടയില്‍ വളരെ പ്രസിദ്ധമാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെട്ട രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ ഇഷ്ട ഭോജ്യം വിളമ്പുന്ന ഇടമാണ് ജോ തോട്ടുങ്കല്‍ നേതൃത്വം കൊടുക്കുന്ന കോക്കനട്ട് ലഗൂണ്‍.

ഇന്ത്യന്‍ പാചക കല തദ്ദേശീയരായ കാനഡക്കാരെ പരിചയപ്പെടുത്തുന്നതിലേക്കായി 2019-ല്‍ അദ്ദേഹം പുറത്തിറക്കിയ ‘കുക്ക് ബുക്ക്’ തദ്ദേശീയരായ കാനഡക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് അതിന്റെ രണ്ടാം എഡിഷന്‍ ‘മൈ താലി എ സിമ്പിള്‍ ഇന്ത്യന്‍ കിച്ചന്‍ (My Thali A Simple Indian Kitchen) ) എന്ന പേരില്‍ ഈ മാര്‍ച്ച് മാസം ഏഴാം തീയതി കനേഡിയന്‍ തലസ്ഥാന നഗരിയുടെ മേയര്‍ മാര്‍ക്ക് സ്യൂട്ട്ക്ലിഫിന്റെ മഹനീയ സാന്നിധ്യത്തില്‍ പുറത്തിറക്കുകയുണ്ടായി.

ജോ തോട്ടുങ്കലിന്റെ സഹധര്‍മ്മിണി സുമ തോട്ടുങ്കല്‍ പരമ്പരാഗതമായി പാചക കലയില്‍ നൈപുണ്യം സിദ്ധിച്ച ആളാണ്.

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments