Sunday, December 22, 2024

HomeAmerica2023 ഫൊക്കാന  സാഹിത്യ അവാർഡ്  വി. ജെ . ജയിംസിനും, രാജൻ കൈലാസീനും

2023 ഫൊക്കാന  സാഹിത്യ അവാർഡ്  വി. ജെ . ജയിംസിനും, രാജൻ കൈലാസീനും

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : മികച്ച സാഹിത്യകാരന്മാർക്കുള്ള 2023    ഫൊക്കാന  പുരസ്കാരം വി. ജെ . ജയിംസ്, രാജൻ കൈലാസ് എന്നിവർ അർഹരായി .  ഏപ്രിൽ ഒന്നാം തിയതി  തിരുവനന്തപുരത്ത് നടക്കുന്ന ഫൊക്കാന കേരളകൺവെൻഷനിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അറിയിച്ചു.

വി. ജെ . ജയിംസ്

മലയാള സാഹിത്യത്തിലെ നിറസാന്നിദ്ധ്യമാണ്   വി. ജെ . ജയിംസ് , നോവലിസ്റ്റ് . ചെറുകഥാകൃത്ത്  എന്നീനിലകളിൽ തന്റേതായ വെക്തി മുദ്ര പതിപ്പിച്ച അദ്ദേഹംകേരളാ  സാഹിത്യ മേഘലകളിലെ ശ്രദ്ധേയനാണ് . പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ ആദ്യ കൃതി “പുറപ്പാടിന്റെ പുസ്തകം” ഡി സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ മത്സരത്തില്‍ പുരസ്‌കാരം നേടിക്കൊണ്ടാണ് പുറത്തെത്തിയത്.അതോടൊപ്പം മലയാറ്റൂർ പ്രൈസ് , റോട്ടറി ലിറ്റററി അവാർഡും നേടി . തുടർന്ന്  ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക്ക, ഒറ്റക്കലാൻ കാക്ക  ,നിരീശ്വരന്‍, ആന്റി ക്ലോക്  തുടങ്ങിയ നോവലുകള്‍ക്കും പ്രണയോപനിഷത്ത് എന്ന കഥാസമാഹാരത്തിനും ശേഷം പുറത്തിറങ്ങിയ പുസ്തകമാണ് “കഥകള്‍ വി ജെ ജയിംസ്”. കഴിഞ്ഞ രണ്ടരദശാബ്ദത്തിന്റെ കഥാജീവിതത്തിനിടയില്‍ രചിക്കപ്പെട്ട ജാലം, ഞങ്ങള്‍ ഉല്ലാസയാത്രയിലാണ്, ജംബോ, ജന്മാന്തരം തുടങ്ങി മുപ്പത്തിയാറ് കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ശവങ്ങളിൽ പതിനാറാമൻ , ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ, വ്യാകുല മാതാവിന്റെ കണ്ണാടിക്കൂട് , പ്രണയോപനിഷത്ത്, ബി നിലവറ എന്നിവയാണ്. പല ബാലസാഹിത്യ കൃതികളും , പല പുസ്തകങ്ങളും ഇംഗ്ലീഷിലേക്കും ട്രാൻസിലേഷൻസ് നിർവഹിച്ചിട്ടുണ്ട്.

മുന്തിരിവള്ളികൾ  തളിർക്കുബോൾ എന്ന സിനിമ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന കഥയെ ആധാരമാക്കി എടുത്തതാണ്. അദ്ദേഹത്തിന്റെ ചോരശാസ്ത്രം എന്ന നോവലും മറ്റു ചില കഥകളും  കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും യൂണിവേഴ്സിറ്റി തലത്തിൽ പാഠ്യപദ്ധിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജൻ കൈലാസ്:

 പ്രശസ്ത കവിയും ഗാനരചയിതാവുമായ  രാജൻ കൈലാസ് ഇന്ന് മലയാള സാഹിത്യത്തിലെ പ്രമുഖനാണ്.
മനസ്സിൽ നൊമ്പരം ഉണ്ടാക്കുന്ന, ഹൃദയസ്പർശിയായ വരികൾ കൊണ്ട്  ഓരോ കവിതയും  ഓരോ ആവിഷ്‌കാര നീര്‍ച്ചാലായി മാറ്റുകയാണ് കവി ചെയ്യാറുള്ളത്. അദ്ദേഹത്തിന്റെ’ മാവു പൂക്കാത്ത കാലം ‘എന്ന കവിതാ സമാഹാരം ഇതിനകം തന്നെ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച   ഈ  കൃതിക്ക് പ്രഥമ ലീലാമേനോൻ പുരസ്കാരവും(2020) ഡി.വിനയചന്ദ്രൻ പുരസ്കാരവും(2022) ലഭിച്ചിരുന്നു. അകം കാഴ്ചകൾ,( സോളിഡാരിറ്റി പബ്ലിക്കേഷൻ) ബുൾഡോസറുകളുടെ വഴി, ഒറ്റയിലത്തണൽ,(ഫേബിയൻ ബുക്സ്) മാവ് പൂക്കാത്ത കാലം (ഡി. സി. ബുക്സ്) എന്നീ നാലു മലയാള കവിതാ സമാഹാരങ്ങളും
 Shade of a Single Leaf (Winco Books ) എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്. ‘ബുൾഡോസറുകളുടെ വഴി ‘എന്ന കവിതാ സമാഹാരത്തിന് ഡോക്ടർ കെ.ദാമോദരൻ കവിതാ പുരസ്കാരവും ‘ഒറ്റയിലത്തണൽ ‘ എന്ന കൃതിക്ക് മലയാളസമീക്ഷ പുരസ്കാരവും ലഭിച്ചു. കൂടാതെ പ്രവാസി മലയാളി പുരസ്കാരം എൻ. ടി.ചന്ദ്രസേനൻ പ്രതിഭാ പുരസ്കാരം, അബുദാബി കേരളാ സോഷ്യൽ സെന്ററിന്റെ  മാനവീയം കവിതാ പുരസ്കാരം, തരംഗം, BEAM പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആകാശവാണിയുടെ സർവ്വഭാഷാ കവി സമ്മേളനങ്ങളിലും പല അന്തർദേശീയ കാവ്യോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
 ഡി. സി. ബുക്സിന്റെ ‘യുവകവിതക്കൂട്ടം’, ചിന്ത പബ്ലിഷേഴ്സിന്റെ ‘പുതുകാലം പുതു കവിതകൾ ‘ എന്നീ സമാഹാരങ്ങളിലും കവിതകൾ ചേർത്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശിയായ  രാജൻ കൈലാസ്, വള്ളികുന്നം ഹൈസ്കൂൾ, മാവേലിക്കര ബിഷപ്പ് മൂർ  കോളേജ്,  പന്തളം എൻ. എസ്.എസ്. കോളേജ് എന്നിവിടങ്ങളിലെ പൂർവവിദ്യാർത്ഥിയാണ്. ഫെഡറൽ ബാങ്കിലെ ജോലിയിൽ നിന്നും 2014ൽ
 സ്വയം വിരമിച്ചു. ഇപ്പോൾ വള്ളികുന്നത്ത് താമസം. ഭാര്യ ലക്ഷ്മി, മക്കൾ ഗംഗ,ഗണേഷ്.

ആധുനികവും ഉത്തരാധുനികവുമായ ലോകത്തിന്റെ മിഥ്യകളെ മറികടന്നുകൊണ്ട് സ്വകീയമായ മിത്തുകള്‍  കണ്ടെടുക്കുകയാണ് കവി  അത് സമകാലികമാകുമ്പോള്‍ കവിതയുടെ ഭംഗി മുറിയുന്നുമില്ല.അദ്ദേഹത്തിന്റെ കവിതകളിൽ  തന്റെ കാലവും കവിതയും നേരിടുന്ന പ്രശ്‌നങ്ങള്‍ അന്തര്‍വഹിക്കുന്നുണ്ട്.

 ഫൊക്കാന സാഹിത്യ അവാർഡിന് അർഹരായ വി. ജെ . ജയിംസ്, രാജൻ കൈലാസീനും എല്ലാവിധ ആശംസകളും നേരുന്നതായി   ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ.കലാ ഷാഹി, ട്രഷർ ബിജു ജോൺ , ഗീത ജോർജ്,  കേരളീയം ഭാരവാഹിയാ  ലാലു ജോസഫ്, ഹരികുമാർ എന്നിവർ അറിയിച്ചു.
കേരളാ കൺവെൻഷനിൽ നിങ്ങൾ ഓരോരുത്തരുടെയും സാനിധ്യം ഉണ്ടാവണം എന്ന്  എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ്  ചക്കോകുര്യൻ  , ജോയിന്റ് സെക്രട്ടറി ജോയി  ചക്കപ്പാൻ  , അഡിഷണൽ  ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ  , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ്  ജോർജ് , കൺവെൻഷൻ ചെയർമാൻ  വിപിൻ രാജ്, കേരള കൺവെൻഷൻ ചെയർ മാമ്മൻ സി ജേക്കബ്  എന്നിവർ അറിയിച്ചു.  

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments