ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാംവാർഷിക ആഘോഷത്തിന്റെ ഭാഗമായി സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്ത് നടത്തപ്പെടുന്നു. ഇതിന്റെ ഉദ്ഘാടനം മാർ റാഫേൽ തട്ടിൽ ആദ്യ വചനങ്ങൾ എഴുതി ഉദ്ഘാടനം ചെയ്തു.ഇടവകയിലെ എല്ലാം കുടുംബങ്ങളും ഈ പുണ്യകർമ്മത്തിൽ പങ്കുകാരാകും.മെയ് 17മുതൽ21വരെ നടത്തപ്പെടുന്ന പ്രധാനതിരുനാളിന്റെ സമാപത്തിൽ സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്ത് അൾത്താരയിൽ സമർപ്പിക്കും.പ്രാർത്ഥനാ ചൈതന്യത്തോടെ ഈ ദൗത്യം ഏറ്റെടുത്ത് ഇടവകജനം ഓരോന്നും തങ്ങളുടെ കൈയക്ഷരത്തിൽ വിശുദ്ധ ഗ്രന്ഥം പകർത്തിഎഴുതുന്നതിന്റെ വലിയ അനുഭത്തിൽ ഇത് ഏറ്റെടുത്തിരിക്കുന്നു..