മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക് ∙ 2024-2026 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഹൂസ്റ്റണിലെ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ ഫോമ ‘ടീം യൂണിറ്റി’ മുന്നേറുന്നു.
∙ബേബി മണക്കുന്നേൽ – ഫോമാ പ്രസിഡന്റ് സ്ഥാനാർഥി
മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ്, ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ്, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രസിഡന്റ്, സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ്, ഹൂസ്റ്റൺ ക്നാനായ ഹോംസ് പ്രസിഡന്റ്, ഹൂസ്റ്റണിലെ വിവിധ മലയാളി അസോസിയേഷനുകളിലെ അംഗം, ഫോമായുടെ തുടക്ക കാലം മുതലുള്ള സജീവ പ്രവർത്തകൻ, ഹിൽട്ടൺ ഓഫ് അമേരിക്കയിൽ നടന്ന ഫോമായുടെ 2008-ലെ ആദ്യത്തെ കൺവെൻഷൻ ചെയർമാൻ എന്നിങ്ങനെയുള്ള പദവികൾ വഹിച്ചിട്ടുണ്ട്.

∙ ബൈജു വർഗ്ഗീസ് – ജനറൽ സെക്രട്ടറി സ്ഥാനാർഥി
ന്യൂജഴ്സിയിലെ പ്രശസ്ത മലയാളി സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ (KANJ) നിലവിലെ പ്രസിഡന്റും, 2020-2022 വർഷത്തെ ഫോമാ മിഡ് അറ്റ്ലാന്റിക് റീജനൽ വൈസ് പ്രസിഡന്റും 2022-ൽ നടന്ന കാൻകൂനിലെ ഫോമാ കൺവെൻഷനിലെ മികച്ച പ്രകടനത്തിലൂടെ പ്രശംസ പിടിച്ചു പറ്റിയ വ്യക്തിയാണ്.
∙സിജിൽ പാലക്കലോടി – ട്രഷറർ സ്ഥാനാർഥി
ഫോമാ വെസ്റ്റേൺ റീജനൻ നാഷനൽ കമ്മറ്റി മെമ്പർ, കാൻകൂൺ കൺവെൻഷൻ വെസ്റ്റേൺ റീജനൻ കോർഡിനേറ്റർ, നിലവിൽ ഫോമാ വെസ്റ്റേൺ റീജനൻ ബിസിസ് ഫോറം ചെയർമാൻ തുടങ്ങി ഫോമായുടെ പ്രാരംഭകാലം മുതൽ അതിന്റെ എല്ലാ പ്രവർത്തന രീതിയും മനസ്സലാക്കിയിട്ടുള്ള പ്രഗത്ഭനായ സിജിൽ ജോർജ് പാലക്കലോടിയാണ് യൂണിറ്റി ടീമിന്റെ ട്രഷറർ സ്ഥാനാർഥി.
∙ഷാലു പുന്നൂസ് – വൈസ് പ്രസിഡന്റ് സ്ഥാനാർഥി
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തിറക്കിയിരിക്കുന്ന യുവ നേതാവ് ഷാലു പുന്നൂസ്. ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിനിടയിൽ സുപരിചിതനും ഊർജസ്വലനുമായ നേതാവാണ് ഷാലു. മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയ (മാപ്പ്) എന്ന പ്രശസ്ത സംഘടനയുടെ പ്രസിഡന്റായി രണ്ടു വർഷം വ്യത്യസ്തമായ രീതിയിൽ പ്രവർത്തനം കാഴ്ച്ചവച്ചപ്പോൾ മലയാളികൾക്ക് ഷാലുവിന്റെ സംഘടനാ നേതൃത്വ പാടവം മനസ്സിലായതാണ്.

∙ പോൾ പി. ജോസ് – ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി
ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന “ടീം യൂണിറ്റി” അംഗമായ പോൾ പി. ജോസ്. ന്യൂയോർക്കിലെ ആദ്യകാല സംഘടനയായ അര നൂറ്റാണ്ട് പിന്നിട്ട കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ഗോൾഡൻ ജൂബിലി പ്രസിഡന്റ് ആയി പ്രശസ്ത സേവനം കാഴ്ച വച്ച് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ് പോൾ ജോസ്. നിലവിലെ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജനൻ ആർ.വി.പി. ആയ പോൾ ന്യൂയോർക്കിലെ മറ്റു പല സംഘടനകളിലെയും ഔദ്യോഗിക സ്ഥാനത്തു തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്.
∙ അനുപമ കൃഷ്ണൻ – ജോയിന്റ് ട്രഷറർ സ്ഥാനാർഥി
ഒഹായോ സംസ്ഥാനത്ത് ലൈറ്റിങ് വ്യവസായത്തിലെ ഒരു സപ്ലൈ ചെയിൻ കമ്പനിയുടെ ഡയറക്ടറായി പ്രവർത്തിക്കുന്ന മലയാളി കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന വ്യക്തിയായ അനുപമ കൃഷ്ണനെയാണ് ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. ഫോമായുടെ സജീവ പ്രവർത്തകയായ അനുപമ കേരളാ അസോസിയേഷൻ ഓഫ് ഒഹായോയുടെ (KAO) മുൻ പ്രസിഡന്റാണ്. നിലവിൽ ഗ്രേറ്റ് ലേക്സ് വിമൻസ് ഫോറത്തിന്റെ ചെയർപേഴ്സനായി പ്രവർത്തിക്കുകയാണ് അനു. KAO എന്ന സംഘടനയുടെ സജീവ പ്രവർത്തകയായ അനുപമ പ്രസ്തുത സംഘടനയിൽ വൈസ് പ്രസിഡന്റ് എന്ന നിലയിലും, പ്രസിഡന്റ് എന്ന നിലയിലും സ്തുത്യർഹമായ സേവനമാണ് കാഴ്ച വച്ചത്.