വാഷിംഗ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തിലും പുത്രവാത്സല്യം ശക്കമാകുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തലപ്പത്തേയ്ക്ക് ഡൊണാള്‍ഡ് ട്രംപ് തന്റെ തന്റെ മകന്റെ ഭാര്യയെ അവരോധിച്ചു. ട്രംപിന്റെ മകന്‍ എറിക് ട്രംപിന്റെ ഭാര്യയും മുന്‍ ടെലവിഷന്‍ അവതാരികയുമായ ലാറയെ റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മിറ്റി ഉപാധ്യക്ഷയായി തെരഞ്ഞെടുത്തു. 2017 മുതല്‍ റോണ മക്ഡാനിയല്‍ ആയിരുന്നു ഈ പദവി വഹിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരേ കൃത്രിമം കാട്ടിയെന്ന വാദം ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതില്‍ റോണയ്ക്ക് കഴിഞ്ഞില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
റിപ്പബ്ലിക്കന്‍മാര്‍ക്ക് വേണ്ടിയുള്ള പണസമാഹരണത്തിലും പരാജയപ്പെട്ടതിനും പാര്‍ട്ടിയുടെ ഖജനാവ് മോശമായ അവസ്ഥയില്‍ എത്തിയതിനും കാരണം റോണയാണെന്ന ആരോപണം മുന്നോട്ട് വെച്ചാണ് ഈ പദവിയില്‍ നിന്നും ഒഴിവാക്കി മരുമകളെ തന്നെ ഈ പദവില്‍ ട്രംപ് നയമിച്ചത്.