വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഐടി മേഖല പ്രതിസന്ധിയിലേക്കോ? നിലവില്‍ പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് അതാണ്. രാജ്യത്ത് ഐടി മേഖലയില്‍ നിന്ന് വ്യാപകമായ പിരിച്ചുവിടലാണ് നടക്കുന്നത്. കഴിഞ്ഞ മാസം വരെ 193 കമ്പനികളില്‍ നിന്നായി 50000 ജീവനക്കാരെയാണ് രാജ്യത്ത് പിരിച്ചുവിട്ടത്. ഇതോടെ ഐടി മേഖലയിലെ ജീവനക്കാര്‍ കടുത്ത മാനസീക സംഘര്‍ഷത്തിലേക്കു നീങ്ങുകയാണെന്നു പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഐടി മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 89 ശതമാനം ആളുകളും തങ്ങളുടെ തൊഴില്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണെന്നു അതോറിറ്റി ഹാക്കര്‍ എന്ന കമ്പനി നടത്തിയ പഠനത്തില്‍ വെളിവാകുന്നു. ഇവര്‍ നടത്തിയ സര്‍വേയില്‍ പറയുന്നത് നിര്‍മിതി ബുദ്ധി തങ്ങളുടെ തൊഴില്‍മേഖലയെ ബാധിക്കുന്നുവെന്നതാണ്.
റിപ്പോര്‍ട്ട്