Friday, March 14, 2025

HomeAmericaഎം.എം.എന്‍.ജെയുടെ ഇന്റര്‍ഫെയ്ത് ഇഫ്താര്‍ സംഗമം മാര്‍ച്ച് 24 ഞായറാഴ്ച

എം.എം.എന്‍.ജെയുടെ ഇന്റര്‍ഫെയ്ത് ഇഫ്താര്‍ സംഗമം മാര്‍ച്ച് 24 ഞായറാഴ്ച

spot_img
spot_img

ന്യൂജേഴ്സി: ന്യൂജേഴ്സി മലയാളി മുസ്ലിം കൂട്ടായ്മയായ MMNJ യുടെ രണ്ടാമത് ഇന്റർഫെയ്‌ത് ഇഫ്താർ സംഗമം മാർച്ച് 24 ഞായറാഴ്ച, റോയൽ ആൽബർട്ട് പാലസിൽ വെച്ച് നടക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 600ൽ പരം മലയാളികൾ പരിപാടിയിൽ പങ്കെടുക്കും. ന്യൂജേഴ്സി ഗവൺമെന്റ് ഉദ്യോഗസ്ഥർ, അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സഘടനാ നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ അതിഥികളായെത്തും.

മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഇന്റർഫെയ്‌ത് ഇഫ്താർ, ന്യൂജേഴ്സിയിലെ മലയാളികൾക്ക് വേറിട്ട അനുഭവമായിരുന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ മലയാളികൾ പങ്കെടുത്ത ഇഫ്താറിന്‌ മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്ന് ലഭിച്ചത്. വൈവിധ്യമായ പരിപാടികൾക്ക് പുറമെ യുവതലമുറയുടെ സജീവ സാന്നിധ്യം ഇപ്രാവശ്യത്തെ ഇഫ്താറിന്റെ പ്രത്യേകതയായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

സംഘാടക സമിതി ചെയർമാനായി സമദ് പൊന്നേരിയെയും മുഖ്യ രക്ഷാധികാരിയായി എരഞ്ഞിക്കൽ ഹനീഫയെയും തെരെഞ്ഞെടുത്തു. ഫിറോസ് കോട്ടപ്പറമ്പിൽ, അസ്‌ലം ഹമീദ്, സാജിദ് കരീം എന്നിവരെ എക്സിക്യൂട്ടീവ് കൺവീനർമാരായും തെരഞ്ഞെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: (908) 800-2441
ഇ-മെയില്‍: Contact@mmnj.org
വെബ്: https://mmnj.org/

വാര്‍ത്ത: അബ്ദുല്‍ അസീസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments