ന്യൂയോര്‍ക്ക്: ഇരുപത്തഞ്ചുകാരിയായ ഇന്ത്യന്‍ യുവതിയെ ന്യൂയോര്‍ക്കില്‍ കാണാതായി. ഈ മാസം ഒന്നിന് ന്യൂയോര്‍ക്കിലെ ക്വീന്ഡസ് ബറോയിലെ വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെക്കുറിച്ച് പിന്നീട് ഒരുവിവരവുമില്ല.
ഫെറിന്‍ ഖോജ എന്ന യുവതി എവിടെയാണെന്നു ഒരു വിവരവുമില്ല. പെട്ടെന്ന് വിഷാദമോ ഉന്‍മാദമോ വരുന്ന ബൈപോളാര്‍ ഡിസോഡര്‍ അവസ്ഥയുള്ളതാണ് പെണ്‍കുട്ടിക്കെന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
ന്യൂയോര്‍ക്ക് സിറ്റി പോലീസ് പറുന്നത് ് ഫെറിന്‍ ഖോജയെ അവസാനമായി കണ്ടത് മാര്‍ച്ച് ഒന്നിന് രാത്രി 11 നാണെന്നാണ്. നീ ജീന്‍സും പച്ച സ്വെറ്ററും ഒലിവ് പച്ച ജാക്കറ്റുമായിരുന്നു കാണാതാകുമ്പോള്‍ യുവതി ധരിച്ചിരുന്നത്.