പി. പി. ചെറിയാന്‍
ഡാളസ്: ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ വുമണ്‍ എംപവര്‌മെന്റ് ചെയറും ഹെലന്‍ കെല്ലര്‍ അവാര്‍ഡ് ജേതാവുമായ ശോശാമ്മ ആന്‍ഡ്രൂസിനും ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ ഗുഡ് വില്‍ അംബാസിഡര്‍ ആന്‍ഡ്രൂസ് കുന്നുപറമ്പിലിനും ഡാളസില്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി.
ഗ്ലോബല്‍ ചെയര്‍ പേഴ്‌സണ്‍ എന്ന നിലക്ക് താന്‍ നേത്ര്വത്വം നല്‍കുന്ന ‘സെന്റര്‍ ഓഫ് എക്‌സെല്‍ലേന്‍സ് ‘ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെപ്പറ്റി ശോശാമ്മ പറഞ്ഞു . ഇന്ത്യയില്‍ നല്കാനിരിക്കുന്ന നൂറോളം തയ്യല്‍ മെഷിനുകള്‍ സ്ത്രീ എംപവറിന്റെ തുടക്കമാണെന്നും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സ്ത്രീകളെ ബന്ധിപ്പിച്ചുകൊണ്ട് ജനപ്രയോജന പരമായ പ്രൊജെക്ടുകള്‍ ചെയ്യുമെന്നും ശോശാമ്മ ആന്‍ഡ്രൂസ് പറഞ്ഞു. കേരളത്തിലെ തയ്യല്‍ മാഷിനുകള്‍ നല്‍കുന്ന പരിപാടിക്ക് ഡോക്ടര്‍ ടി പി നാരായണന്‍കുട്ടി (മുന്‍ കേരളാ ഫോറെസ്‌റ് ചീഫ്), മരിയമ്മ ഉമ്മന്‍ (ഉമ്മന്‍ ചാണ്ടിയുടെ മകള്‍) എന്നിവരാണ് നേതൃത്വം നല്‍കുന്നത്. അമേരിക്കയില്‍ നിന്നും 20 തയ്യല്‍ മാഷിനുകള്‍ നല്‍കാമെന്ന് ഗ്ലോബല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ടോം കോലേത് അറിയിച്ചു. സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താല്പര്യം ഉള്ളവര്‍ ഗ്ലോബല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ടോം കോലത്തിനെ വിളിക്കാവുന്നതാണ്.
ഗ്ലോബല്‍ പ്രസിഡന്റ് ഓഫ് ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ പി. സി. മാത്യു, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പ്രൊഫസര്‍ ജോയ് പല്ലാട്ടുമഠം, ഡാളസ് ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ വര്ഗീസ് കയ്യാലക്കകം, അയ്പ് സ്‌കറിയാ, തോമസ് മാത്യു, മേരി തോമസ്, എബ്രഹാം മാത്യു (രാജന്‍) മുതലായവര്‍ പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഗ്ലോബല്‍ പ്രെസിഡന്റും ഗാര്‍ലാന്‍ഡ് സിറ്റി കൗണ്‍സില്‍ സീനിയര്‍ സിറ്റിസണ്‍ ഡിസ്ട്രിക്ട് 3 കമ്മീഷണറും ആയ പി. സി. മാത്യു വിനെ പൊന്നാട അണിയിച്ചു ആദരിച്ചു. വര്ഗീസ് കയ്യാലക്കകം നന്ദി പ്രകാശിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സുധിര്‍ നമ്പ്യാരുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 732 822 9374.