മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ വൈറ്റ് ഹൗസിൽ നിന്നു രഹസ്യ രേഖകൾ സ്വകാര്യ വിമാനത്തിലേക്കു നീക്കാൻ സഹായിച്ചതായി ട്രംപിൻ്റെ മുൻ സഹായിയുടെ വെളിപ്പെടുത്തൽ. രഹസ്യ രേഖകൾ കടത്തി എന്ന കേസിൽ സാക്ഷിയായ ബ്രയാൻ ബട്ട്ലർ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുതിയ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ ജീവനക്കാരനായിരുന്ന ബട്ട്ലർ പറയുന്നത് ഈ കേസ് ഒരു രാഷ്രീയ വേട്ടയാണെന്ന ട്രംപിന്റെ വാദം ശരിയല്ലെന്നാണ്.ട്രംപ് കുറ്റം ചെയ്തിട്ടുണ്ട് രേഖകൾ അടങ്ങിയ പെട്ടികൾ 2022 ജൂണിൽ പുറത്തേക്കു കടത്തുമ്പോൾ തന്നെ ഫെഡറൽ അന്വേഷണ സംഘം മാർ-എ-ലാഗോയിലേക്ക് എത്തുകയായിരുന്നു എന്ന ഞെട്ടിക്കുന്ന പുതിയ വിവരം ബട്ട്ലർ തുറന്നു പറയുന്നു. എഫ് ബി ഐ യുടെ നാടകീയമായ റെയ്‌ഡ് ഉണ്ടാവുന്നതിന് രണ്ടു മാസം മുൻപായിരുന്നു അത്. അപ്പോൾ ന്യൂ ജേഴ്‌സി റിസോർട്ടിലേക്കു ട്രംപ് പറക്കാൻ പോവുകയായിരുന്നു. ട്രംപിന്റെ വലം കൈയും കേസിലെ പ്രതിയുമായ വാൾട്ട് നൗട്ടയെ സഹായിക്കയായിരുന്നു താൻ. രേഖകൾ ചോദിച്ചാണ് അന്വേഷണ സംഘം വന്നത്. “അവ അതേ സമയത്തു തന്നെ വിമാനത്തിലേക്കു നീക്കുകയായിരുന്നു.” ട്രംപിന്റെ കീഴിൽ 20 വർഷം ജോലി ചെയ്ത ബട്ട്ലർ പറയുന്നത് ട്രംപ് വീണ്ടും പ്രസിഡന്റാവാൻ പാടില്ല എന്നാണ്. ഒരു തെറ്റും ചെയ്തില്ല എന്നു ട്രംപ് പറയുന്നത് പൊളിയാണ്. “ഇതൊരു രാഷ്ട്രീയ വേട്ടയല്ല. അമേരിക്കൻ ജനതയ്ക്കു സത്യം അറിയാൻ അവകാശമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നതായും ബട്ട്ലർ പറഞ്ഞു
വൈറ്റ് ഹൗസി ലെ രഹസ്യ രേഖകൾ സ്വകാര്യ വിമാനത്തിലേക്കു നീക്കാൻ സഹായിച്ചതായി ട്രംപിൻ്റെ മുൻസഹായിയുടെ വെളിപ്പെടുത്തൽ
RELATED ARTICLES