അമേരിക്കയില്‍ മാനദണ്ഡപ്രകാരം അഭയാര്‍ഥികളായി എത്തിയവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കുടിയേറ്റ വകുപ്പ്്.
തൊഴില്‍ കിട്ടാന്‍ സഹായിക്കുന്ന രേഖകള്‍ (EAD) വേഗത്തില്‍ നല്‍കാനുള്ള പ്രക്രിയക്കു കുടിയേറ്റ വകുപ്പ് (യുഎസ് സി ഐ എസ്) ഫോം ക765 തയാറാക്കി. രേഖകള്‍ 30 ദിവസം കൊണ്ടു കിട്ടും എന്നാണ് സി ഐ എസ് അറിയിക്കുന്നത്.
യുഎസ് നിയമം അനുസരിച്ചു രാജ്യത്തു എത്തുന്ന അഭയാര്‍ഥികള്‍ക്കു തൊഴില്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ EAD കിട്ടുന്നത് നീണ്ടു നീണ്ടു പോകുന്ന കഷ്ടപ്പാടായിരുന്നു.
അകത്തു കടക്കുന്ന അഭയാര്‍ഥികളുടെ വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തും. അപേക്ഷ നല്‍കേണ്ടതില്ല. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ രേഖകള്‍ തയാറാക്കും. ഫോം ക765 അംഗീകരിച്ചു കഴിഞ്ഞാല്‍ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് EAD കിട്ടും.
തപാല്‍ വഴിയാണ് ലഭ്യമാവുക. സാമൂഹ്യ സുരക്ഷാ കാര്‍ഡ് ഇന്റര്‍നെറ്റ് വഴി ലഭിക്കും.