Friday, March 14, 2025

HomeAmericaലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റാകാന്‍ ഏറ്റവും യോഗ്യതയുള്ള വ്യക്തി: സരോജ വര്‍ഗീസ്

ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റാകാന്‍ ഏറ്റവും യോഗ്യതയുള്ള വ്യക്തി: സരോജ വര്‍ഗീസ്

spot_img
spot_img

2024- 2026 പ്രവര്‍ത്തന വര്‍ഷങ്ങളിലേക്ക് ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ശ്രീമതി ലീലാ മാരേട്ട് മത്സരിക്കുന്നു. കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികളുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തന മേഖലകളില്‍ തന്റെ സവിശേഷമായ കര്‍മ്മശേഷികൊണ്ട് സംഘടനാപാടവം തെളിയിച്ചിട്ടുള്ള പ്രമുഖ വ്യക്തിയാണ് ലീലാ മാരേട്ടെന്ന് പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി സരോജ വര്‍ഗീസ് പ്രസ്താവിച്ചു.

കേരളത്തില്‍ ആല്പപുഴ സെന്റ് ജോസഫ് കോളജില്‍ പ്രൊഫസറായി സേവനം അനുഷ്ഠിക്കവേ 1981-ല്‍ വിവാഹിതയായി ലീല അമേരിക്കയിലെത്തി. ന്യൂയോര്‍ക്കില്‍ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ ശാസ്ത്രജ്ഞയായി ഏറെക്കാലം പ്രവര്‍ത്തിച്ചു. ഒപ്പംതന്നെ ന്യൂയോര്‍ക്കില്‍ മാത്രമല്ല, വടക്കേ അമേരിക്കയില്‍ വിവിധ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ച് നേതൃത്വ നിരയിലേക്കെത്തി. ന്യൂയോര്‍ക്കിലെ പ്രഥമ സാംസ്‌കാരിക സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍, ഡി.സി 37 ലോക്കല്‍ 375-ന്റെ റെക്കോര്‍ഡിംഗ് സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചു. ഇന്നും സമാജത്തിന്റെ കമ്മിറ്റിയില്‍ തന്നെ തുടരുന്നു. 2004-ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന പരേഡില്‍ കേരള സമാജത്തിന്റെ ഫ്‌ളോട്ട് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നതിനും ലീലയ്ക്ക് കഴിഞ്ഞു.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും അവര്‍ അവസരങ്ങള്‍ ഒരുക്കി.

മലയാളികളുടെ അഭിമാനമായി വിശേഷിപ്പിക്കാവുന്ന ഫെഡറേഷന്‍ ഓഫ് കേരളൈറ്റ്‌സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) വിവിധ തലങ്ങളില്‍ ചുമതല വഹിച്ചിട്ടുണ്ട്. ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍മാന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍, ഫൊക്കാന കണ്‍വന്‍ഷന്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ വിവിധ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ച് തന്റെ കര്‍മ്മശേഷി തെളിയിച്ച വനിതയാണ് ലീലയെന്നും സരോജ വര്‍ഗീസ് പറഞ്ഞു,

കൂടാതെ ഏഷ്യന്‍ പസഫിക് ലേബര്‍ അലയന്‍സ്, ന്യൂ അമേരിക്കന്‍ ഡമോക്രാറ്റിക് ക്ലബ്, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ് തുടങ്ങിയ മേഖലകളിലും മികച്ച സേവനം കാഴ്ചവെയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

ഫൊക്കാന പ്രസിഡന്റ് എന്ന നിലയില്‍ അമേരിക്കന്‍ മലയാളികളുടെ യുവതലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും, മലയാളത്തനിമയുടെ പൈതൃക സംസ്‌കാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും ലീലയ്ക്ക് സാധിക്കും. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീമതി ലീലാ മാരേട്ടിന്റെ കൈകളില്‍ സുശക്തമായിരിക്കുമെന്നും സരോജ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments