പി പി ചെറിയാന്‍
മിഷിഗണ്‍: 2021-ല്‍ മിഷിഗണ്‍ ഹൈസ്‌കൂളില്‍ നാലു വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരന്‍ ഈതന്‍ ക്രംബ്ലിയുടെ പിതാവ് ജെയിംസ് ക്രംബ്ലി, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈതന്റെ മാതാവും ഇതേ കുറ്റത്തിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തി ഒരു മാസത്തിന് ശേഷമാണ് പിതാവിന്റെ വിചാരണ നടന്നത് .മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് 15 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍ക്കാണ് ക്രംബ്ലി ശിക്ഷിക്കപ്പെടുക.
ജെയിംസ് ക്രംബ്ലിയുടെ ശിക്ഷ ഏപ്രില്‍ ഒന്‍പതിന് ന് രാവിലെ ഒന്‍പതിന് വിധിക്കുമെന്ന് ജഡ്ജി കോടതിയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ജെന്നിഫര്‍ ക്രംബ്ലിയുടെ ശിക്ഷ അതേ തീയതിയിലും സമയത്തും വിധിക്കും.
2021 നവംബര്‍ 30 ന് ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊല്ലുകയും ആറ് വിദ്യാര്‍ത്ഥികളെയും ഒരു അദ്ധ്യാപകനെയും പരിക്കേല്‍പ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ മകന്‍, അന്നത്തെ 15 വയസ്സുള്ള ഈതന്‍ ക്രംബ്ലി രണ്ട് വര്‍ഷത്തിന് ശേഷമാണ് വ്യാഴാഴ്ച സമാപിച്ച ജൂറി ചര്‍ച്ചകള്‍ നടന്നത്.
ഓരോ ജൂറിമാരും പ്രത്യേകം വിധി വായിച്ച് ഉറപ്പിച്ചതിന് ശേഷമാണ് ജെയിംസ് ക്രംബ്ലിയെ കോടതിമുറിക്ക് പുറത്ത് കടത്തിവിട്ടത്