വാഷിംഗ്ടണ്‍: സമയനിഷ്ഠ കൃത്യമായി പാലിക്കുന്നതില്‍ ലോകത്തെ വിമാനത്താവളങ്ങളില്‍ ഒന്നാമത് വാഷിംഗടണ്‍ ഡള്ളസ് വിമാമനത്താവളം. കഴിഞ്ഞമാസം ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി ഡള്ളസ് വിമാനത്താവളം റാങ്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.
ട്രാവല്‍ ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ സര്‍വേ പ്രകാരം സമയബന്ധിതമായി പുറപ്പെടല്‍ നിരക്ക് 89.95 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. വിയന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഡള്ളസിന്റെ തൊട്ടുപിന്നില്‍ 89.39 ശതമാനമാണ് ഇവിടുത്തെ ശരാശരി പുറപ്പെടല്‍ നിരക്ക്.