വാഷിംഗ്ടൺ : ഇന്ത്യ നടപ്പാക്കിയ പൗരത്വ നിയമ ഭേതഗതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക’ എല്ലാ സമുദായങ്ങള്‍ക്കും നിയമപ്രകാരം തുല്യ പരിഗണനയെന്നത് അടിസ്ഥാനപരമായ ജനാധിപത്യ തത്വമാണെന്നു പൗരത്വ നിയമ ഭേതഗതി സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പ്രതികരിച്ചു.
മതസ്വാതന്ത്ര്യവും എല്ലാ മതങ്ങളോടുമുള്ള ബഹുമാനവും എല്ലാ സമുദായങ്ങള്‍ക്കും തുല്യ പരിഗണനയുമാണ് ല്ലോ ജനാധിപത്യത്തിന്റെ അടിസ്ഥാന പരമായ തത്വങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ മാത്രമാണ് പുതിയ നിയമമെന്നും ഈ നിയമം ആരുടെയും അവകാശങ്ങളെ തടസ്സപ്പെടുത്തില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചതിനു പിന്നാലെയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രതികരണം.