ബോസ്റ്റണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിംഗ്് വിദ്യാര്‍ഥിയായിരുന്ന അഭിജിത്തിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരിസ്വദേശിയായ അഭിജിത്ത് (20) ത്തിന്‍രെ മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് കാറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മോഷ്ടാക്കളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമീക സൂചന.പണത്തിനും ലാപ്‌ടോപ്പിനും വേണ്ടിയാണ് അക്രമികള്‍ അഭിജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ കൊലപാതകത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകുകയുല്‌ളു.കഴിഞ്ഞ വര്‍ഷമാണ് അഭിജിത്ത് ബോസ്റ്റണ്‍ സര്‍വകലാശാലയിലെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ക്ലാസിനുശേഷം തിരികെയെത്താത്തതിനെ തുടര്‍ന്ന് കൂട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കാട്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കാറിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍
RELATED ARTICLES