Saturday, March 15, 2025

HomeAmericaഓഗസ്റ്റ് 31 നു നടത്തപ്പെടുന്ന ട്രൈസ്റ്റേറ്റ് ഓണാഘോഷണത്തിന്റെ ടിക്കറ്റ് കിക്ക്‌ ഓഫ് ഏപ്രിൽ 14 നു...

ഓഗസ്റ്റ് 31 നു നടത്തപ്പെടുന്ന ട്രൈസ്റ്റേറ്റ് ഓണാഘോഷണത്തിന്റെ ടിക്കറ്റ് കിക്ക്‌ ഓഫ് ഏപ്രിൽ 14 നു ഫിലാഡൽഫിയയിൽ

spot_img
spot_img

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ടി കെ എഫ് ഓണ മഹോത്സവത്തിൻറ്റെ ടിക്കറ്റ് കിക്ക്‌ ഓഫ് ഏപ്രിൽ 14 ഞായറാഴ്ച 3 മണിക്ക് സിറോ മലബാർ ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും. ഗ്രെയ്റ്റർ ഫിലാഡൽഫിയ – ഡിലവർ വാലി ഏരിയയിലെ പ്രെമുഖ സാമൂഹിക സാംസ്‌കാരിക സാമുദായിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻറ്റെ ഓണാഘോഷ പരിപാടികൾക്ക് ഇതോടു കൂടി കൊടിയേറുമെന്നു ചെയർമാൻ അഭിലാഷ് ജോൺ അറിയിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ചു പ്രൊഫഷണൽ കലാ പ്രെതിഭകളെ അണി നിരത്തിക്കൊണ്ടു വൈവിദ്ധ്യമാർന്ന കലാപരിപാടികളുടെ ഒരു ഗംഭീര പ്രെകടനം ആസ്വാദകർക്കായി ഒരുക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ പ്രസ്‌താവിച്ചു. അതോടൊപ്പം തന്നെ മത്സരങ്ങൾ, അവാർഡുകൾ, മെഗാ തിരുവാതിര, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയും പതിവ് പോലെ ഉണ്ടാവുമെന്ന് സെക്രട്ടറി ബിനു മാത്യു, ഓണാഘോഷ ചെയർമാൻ ജോബി ജോർജ് എന്നിവർ സംയുക്ത പ്രെസ്താവനയിലൂടെ അറിയിച്ചു.

കൂടുതൽ വിവരണങ്ങൾക്കു ചെയർമാൻ അഭിലാഷ് ജോൺ 267 701 3623, സെക്രട്ടറി ബിനു മാത്യു 267 893 9571, ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ 215 605 7310, ഓണാഘോഷ ചെയർമാൻ ജോബി ജോർജ് 215 470 2400, പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ 215 880 3341

പി ആര്‍ ഓ: സുമോദ് തോമസ് നെല്ലിക്കാല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments