അനില്‍ വീട്ടില്‍
ഹൂസ്റ്റണ്‍: റിവര്‍സ്‌റ്റോണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ :ഒരുമ’ ഏപ്രില്‍ 6-ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ 4 മണി വരെ മിസോറി സിറ്റി കിറ്റി പോളോ പാര്‍ക്കില്‍ ഉല്ലാസപ്രദമായ പിക്‌നിക്ക് ഇന്‍ ദി സമ്മര്‍ നടത്തും.

ഒരുമയുടെ അംഗങ്ങളായ ഇരുനൂറില്‍പ്പരം കുടുംബങ്ങള്‍ ഒത്തുചേരുന്ന സ്പ്രിംഗ് പിക്‌നിക്കില്‍ വേറിട്ടതും വ്യത്യസ്തവുമായ വിവിധ കലാ- സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നതാണ്.
ഇടവേളകളില്‍ വിവിധയിനം ഇന്ത്യന്‍ – അമേരിക്കന്‍ രുചികരമായ ഭക്ഷണ പാനീയങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള ഒരുമ ടീ ഷര്‍ട്ട് പരിപാടികള്‍ക്ക് നിറക്കൂട്ടുള്ളതാക്കും.

പിക്‌നിക്കിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രസിഡന്റ് ജിന്‍സ് മാത്യു കിഴക്കേതില്‍, സെക്രട്ടറി ജയിംസ് ചാക്കോ മുട്ടുങ്കല്‍, ട്രഷറര്‍ നവീന്‍ ഫ്രാന്‍സീസ് എന്നിവര്‍ അറിയിച്ചു.