Friday, March 14, 2025

HomeAmericaഡോ. ക്രിസ്‌‌ല ലാൽ 2024 2026 ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു

ഡോ. ക്രിസ്‌‌ല ലാൽ 2024 2026 ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു

spot_img
spot_img

അമേരിക്കയിലെ പ്രൊഫഷണലുകളെ ഫൊക്കാനയുടെ ഭാഗമാക്കുന്നതിൻ്റെ ഭാഗമായി കാനഡയിൽ നിന്നുള്ള ഡോ. ക്രിസ്‌ല ലാലിനെ ഫൊക്കാന 2024 -2026 കാലയളവിൽ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിപ്പിക്കുന്നുവെന്ന് 2024 – 2026 പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി അറിയിച്ചു. ചങ്ങനാശേരി ചങ്ങൻങ്കരി സ്വദേശിയായ ക്രിസ്‌ല ലാൽ കാനഡയിൽ നിന്നാണ് ഫൊക്കാനയിലേക്ക് വരുന്നത്.

ബ്രോക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ സയൻസിൽ ഡിഗ്രിയും സെൻ്റ് ജോർജ് യൂണിവേഴിസിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദവും സ്വന്തമാക്കിയിട്ടുള്ള ക്രിസ്‌ല ലാൽ ഔദ്യോഗിക രംഗത്തിന് പുറമെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമാണ്. ബ്രോക്ക് മലയാളി അസ്സോസിയേഷനനിലൂടെ സമൂഹത്തിൻ്റെ മുഖ്യ ധാരയിൽ സജീവമായ ക്രിസ്‌ല അക്കാദമിക രംഗത്തും നിറസാന്നിധ്യമാണ്.

ബ്രോക്ക് മലയാളി അസ്സോസിയേഷൻ ഇവൻ്റ് കോഓർഡിനേറ്റർ, തുടർന്ന് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ക്രിസ്‌ല ലാൽ നയാഗ്ര മലയാളി അസ്സോസിയേഷൻ, നയാഗ്രാ സീറോ മലബാർ ചർച്ച് യുവജന പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. 2020 ൽ തിലകം എന്ന പേരിൽ ഒരു സാംസ്കാരിക പരിപാടിക്ക് നേതൃത്വം നൽകി. മലയാളത്തിൻ്റെ സാംസ്കാരിക ബോധം വളർത്തുന്നതിനും സമൂഹത്തിൻ്റെ ഐക്യം നിലനിർത്തുന്നതിനും വേണ്ടി രൂപപ്പെടുത്തിയ തിലകം പരിപാടിക്ക് കാനഡ മലയാളികളിൽ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. ആതുര സേവന രംഗത്ത് നിൽക്കുമ്പോഴും സാമൂഹ്യ സാംസ്കാരിക രംഗത്തും സജീവമാകുന്ന ക്രിസ്‌ല നല്ലൊരു നർത്തകി കൂടിയാണ്.

വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്ന ഡോ. ക്രിസ്‌ല ഫൊക്കാനയിലേക്ക് കടന്നുവരുമ്പോൾ അത് ഈ സംഘടനയുടെ വളർച്ചയുടെ ഭാഗമായിരിക്കുമെന്ന് 2024 – 2026 കാലയളവിലെ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി അറിയിച്ചു. ടീം ലെഗസിക്കും, ഫൊക്കാനയ്ക്കും ഡോ. ക്രിസ്‌ല ലാൽ ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന 2024 – 2026 പ്രസിഡൻ്റ് സ്ഥാനാർത്ഥി കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെൻ പോൾ, ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്ത: ജോർജ്‌ പണിക്കർ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments