മയൂരാ സ്കൂള്‍ ഓഫ് ആര്‍ട്സും സൃഷ്ടി സെന്റര്‍ ഫോര്‍ ആര്‍ട്സ് ആന്‍ഡ് കല്‍ച്ചറും സംയുക്തമായി അവതരിപ്പിക്കുന്ന മണ്‍സൂണ്‍ അനുരാഗ എന്ന കുച്ചിപ്പുടി നൃത്താവിഷ്കാരം ന്യൂ ജേഴ്സി വെയിന്‍ റോസന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ ഇന്ന് മാര്‍ച്ച് 23 ന് അരങ്ങേറുകയാണ്.
പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ രചനാ നാരായണന് കുട്ടിയും ട്രൈസ്റ്റേറ്റിലെ പ്രമുഖ ഡാന്‍സ് അക്കാദമിയായ മയൂരാ സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ അധ്യാപികയും പ്രശസ്ത നര്‍ത്തകിയുമായ ബിന്ധ്യ ശബരിയും ചേര്‍ന്നാണ് 2022 ല്‍ ഇന്ത്യയിലെ പല വേദികളില്‍ അവതരിപ്പിച്ചു ശ്രദ്ധ നേടിയ മണ്‍സൂണ്‍ അനുരാഗ എന്ന കുച്ചിപ്പുടി നൃത്താവിഷ്കാരം അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള വിവിധ നര്‍ത്തകരെ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഇന്ന് സ്റ്റേജിലെത്തിക്കുന്നത്,
മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഇക്കഴഞ്ഞ ദിവസം മണ്‍സൂണ്‍ അനുരാഗയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ ഉദ്ഘാടനം ചെയ്തിരുന്നു,
ഈ ഷോയുടെ മലയാള അവതരണവും മോഹന്‍ലാല്‍ തന്നെയാണ് അദ്ദേഹത്തിന്റെ സ്വന്തം ശബ്ദത്തില്‍ ചെയ്തിരിക്കുന്നത്,
ഈ കലാവിരുന്ന് അമേരിക്കയിലുള്ള സഹൃദയര്ക്കായി ഒരിക്കല്‍ കൂടി വേദിയിലേക്ക്, മണ്‍സൂണ്‍ അനുരാഗയുയുമായി ചുവടുവെക്കുമ്പോള്‍, നിറഞ്ഞ സ്നേഹവും, സന്തോഷവും, കലാഹൃദയത്തിന്റെ സൗന്ദര്യവും നമ്മുക്കൊരുമിച്ച് ആസ്വദിക്കാം. ഈ നൃത്താവിഷ്ക്കാരം അത് അനുഭവിക്കുന്ന എല്ലാവരുടെയും ഹൃദയങ്ങളേയും ആത്മാവിനേയും സ്പര്‍ശിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു, ഭാരതീയ പാരമ്പര്യത്തിന്റേയും സംസ്ക്കാരത്തിന്റേയും മാന്ത്രികമായ അനുഭവം ദൂരവ്യാപകമായി പ്രചരിപ്പിക്കുവാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു,
ഇന്നും നാളെയുമായി ന്യൂ ജേഴ്സിയിലും ന്യൂ യോര്‍ക്കിലുമായി നടത്തപ്പെടുന്ന ഈ ദൃശ്യ ശ്രവ്യ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രചന നാരായണന്‍കുട്ടിയും ബിന്ധ്യ ശബരിയും സംയുക്തമായി അറിയിച്ചു.
വാര്‍ത്ത : ജോസഫ് ഇടിക്കുള