Friday, March 14, 2025

HomeAmericaഎച്ചഎംഎഈസ്റ്റര്‍ എഗ് ഹണ്ട്: ഒരു ഗംഭീര വിജയം!

എച്ചഎംഎഈസ്റ്റര്‍ എഗ് ഹണ്ട്: ഒരു ഗംഭീര വിജയം!

spot_img
spot_img

സുമോദ് തോമസ് നെല്ലിക്കാല ഫിലാഡല്‍ഫിയ

ഹ്യൂസ്റ്റണ്‍: തിരക്കേറിയ കഷ്ടാനുഭവ ആഴ്ച ആയിരുന്നിട്ടും ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച മുട്ട വേട്ട വന്‍ വിജയമായി . എല്ലാവര്‍ക്കും സന്തോത്തിന്റെ നിമിഷങ്ങളായിരുന്നു എന്നും ഈ പരിപാടി സാധ്യമാക്കിയ സന്തോഷിനും റോജ അടുക്കുഴിയിലും നന്ദി അര്‍പ്പിക്കുന്നതായും ഷീലാ ചേറു പ്രസ്താവിച്ചു. ജനപങ്കാളിത്തം വളരെ മികച്ചതായിരുന്നു ലഘു ഭക്ഷണത്തോടൊപ്പം കളിയും സമ്മാനങ്ങളും ആവേശം കൂട്ടി.

റയാന്‍ സന്തോഷിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ജോയിന്റ് സെക്രട്ടറി റോജ സന്തോഷ് എല്ലാവരേയും സ്വാഗതം ചെയ്തു. ഗെയിം നിയമങ്ങള്‍ ഞങ്ങളുടെ ഷീല ചെറുപ്രസിഡന്റ് എമിരിറ്റസ് വിശദീകരിച്ചു. ജഡ്മി ജൂലി മാത്യു കളി ഉദ്ഘാടനം ചെയ്തു.

മുട്ട വേട്ടയിലെ മികച്ച പ്രകടനത്തിന് സമ്മാനാര്‍ഹരായ റയാന്‍ സന്തോഷ്, മിയ ജേക്കബ്, സിഡ്നി ജേര്‍ണി. ഇവാന്‍ മാത്യു എന്നിവരെ സംഘാടക സമിതി അഭിനന്ദനങ്ങള്‍ അറിയിച്ചു പങ്കെടുത്ത സിയ ജേക്കബ്, ഇവാന്‍ മാത്യു. സോഫിയ മാത്യു, മിയ ജേക്കബ്, സ്‌നേഹ സന്തോഷ്, എറിക് ജിതിന്‍, നിള ജിതിന്‍, ഇവാന്‍ ജിതിന്‍, സ്‌നേഹ സന്തോഷ്, ആന്‍ മേരി ജോണ്‍ എന്നിവര്‍ക്ക് പ്രത്യേക നന്ദി അറിയിക്കുകയുണ്ടായി സംഗീതവും മറ്റു ഗെയിമുകളും കാണികള്‍ക്കു ഇരട്ടി മധുരം പകര്‍ന്നു.

പ്രസിഡന്റ് പ്രതീശന്‍ പാണച്ചേരി പരിപാടിയുടെ വിജയത്തില്‍ അഭിനനന്ദനവും വിജയികള്‍ക്ക് ആശംസകളും അറിയിച്ചു. മുന്‍ വിപി ജിജു ജോണ്‍ കുന്നംപള്ളില്‍, നിലവിലെ വിപി ആന്‍ഡ്രൂ പൂവത്ത്,
ബിഒടി പ്രസിഡന്റ് ഫ്രാന്‍സിസ് മുടപ്പിളായി, ട്രഷറര്‍ രാജു കല്ലുവീട്ടില്‍, വിമന്‍സ ഫോറം പ്രസിഡന്റ് ലൈലാ ജേക്കബ്, വര്‍ഗീസ് ചെറു. ജിനി ജേര്‍ണി, നിഷ ജിതിന്‍, മോളി ജോണ്‍, സന്തോഷ് അടുക്കുഴിയില്‍, ജിജി ജേക്കബ്, ജേക്കബ് പുന്നന്‍, ഈത്തന്‍ ജേക്കബ്, ജോണ്‍ ജേക്കബ്, റെജി ജേക്കബ്, മാത്യൂസ് ജോഷ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments