Wednesday, March 12, 2025

HomeAmericaകാറില്‍ ഉലകം ചുറ്റും വലിബന് ഡാളസിൽ ബുധനാഴ്ച സ്വീകരണം നൽകുന്നു

കാറില്‍ ഉലകം ചുറ്റും വലിബന് ഡാളസിൽ ബുധനാഴ്ച സ്വീകരണം നൽകുന്നു

spot_img
spot_img

പി.പി ചെറിയാൻ

ഫ്രിസ്കോ (ഡാളസ്) : ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ഡാളസ്സിൽ ഊഷ്മളമായ സ്വീകരണം നല്‍കുന്നു ഏപ്രിൽ 3 ബുധനാഴ്ച രാവിലെ 10 മണിക്ക് 7055 പ്രിസ്റ്റൻ റോഡ് ഫ്രിസ്കോയിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത് ഫ്രിസ്കോയിലുള്ള ജോയ് ആലുക്കാസാണ് സിനാന്റെ സാഹസികത നിറഞ്ഞ യാത്രയുടെ പ്രധാന സ്‌പോണ്‍സര്‍.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് , ഡാളസ്സിലെ ഇതര സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും എല്ലാവരെയും ഈ സ്വീകരണ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

കര്‍ണ്ണാടകയിലെ മംഗലാപുരത്തു നിന്നുള്ള ആര്‍ക്കിടെക്റ്റായ മുഹമ്മദ് സിനാന്‍ 70-ലധികം രാജ്യങ്ങളാണ് കാറില്‍ സന്ദര്‍ശിക്കുന്നത്. യു എസില്‍ ന്യൂയോര്‍ക്കും ന്യൂജേഴ്സിയും സന്ദര്‍ശിച്ച അദ്ദേഹം ന്യൂജേഴ്സിയിലെ എഡിസണിലുള്ള ജോയ് ആലുക്കാസ് സ്റ്റോറില്‍ സ്വീകരണം സംഘടിപ്പിച്ചു. ഈസ്റ്റ് കോസ്റ്റില്‍ നിന്നാണ് സിനാന്‍ ചിക്കാഗോയിലെത്തിയത്. തുടര്‍ന്ന് ജോര്‍ജിയയിലെ അറ്റ്‌ലാന്റ, ഫ്‌ളോറിഡ കീ വെസ്റ്റ്, ഡാളസ്, ഹൂസ്റ്റണ്‍, കാലിഫോര്‍ണിയ തുടങ്ങിയവ സന്ദര്‍ശിക്കും.

തുടര്‍ന്ന് ഓസ്ട്രേലിയയിലേക്കും മലേഷ്യയിലേക്കും സഞ്ചരിക്കുന്ന അദ്ദേഹം ജൂലൈയിലാണ് ഇന്ത്യയിലേക്ക് തിരികെയെത്തുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments