Monday, March 10, 2025

HomeAmericaതോമസ് ഉമ്മന്‍ ഫോമാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, പൗലോസ് കുയിലാടന്‍ കോ-കോര്‍ഡിനേറ്റര്‍

തോമസ് ഉമ്മന്‍ ഫോമാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, പൗലോസ് കുയിലാടന്‍ കോ-കോര്‍ഡിനേറ്റര്‍

spot_img
spot_img

ഷോളി കുമ്പിളുവേലി-പി.ആര്‍.ഒ, ഫോമാ ന്യൂസ് ടീം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമയുടെ 2024-2026 വര്‍ഷത്തെ പ്രോഗ്രാം കോര്‍ഡിനേറ്ററായി തോമസ് ഉമ്മനും (ഷിബു-ന്യൂയോര്‍ക് ), കോ-കോര്‍ഡിനേറ്ററായി പൗലോസ് കുയിലാടനും (ഫ്ളോറിഡ) തെരഞ്ഞെടക്കപ്പെട്ടു. ഫോമാ അംഗ സംഘടനയായ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും, ഫോമയുടെ മുന്‍ നാഷണല്‍ കമ്മിറ്റി അംഗവുമാണ് തോമസ് ഉമ്മന്‍.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കേരളത്തില്‍നിന്നും പ്രഗത്ഭരായ കലാകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് കലാമൂല്യമുള്ള നിരവധി സ്റ്റേജ്‌ഷോകള്‍ ‘ടി ആന്‍ഡ് ടി’ എന്ന തന്റെ കമ്പനിയുടെ ബനറില്‍ അമേരിക്കയിലെ വിവിധ സംസഥാനങ്ങളില്‍ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ഷിബു എന്ന് വിളിക്കുന്ന തോമസ് ഉമ്മന്‍. ചലച്ചിത്ര നിര്‍മ്മാണ രംഗത്തും ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ ഷിബു നടത്തിയിട്ടുണ്ട്. കൂടാതെ ഷിബുവിന്റെ നേതൃത്വത്തില്‍ ചെണ്ട-പഞ്ചവാദ്യ കലാ ട്രൂപ്പുകളും ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നണ്ട്.

കോ-കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട പൗലോസ് കുയിലാടന്‍ ഫോമയുടെ മുന്‍ നാഷണല്‍ കമ്മിറ്റി അംഗമാണ്. ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുട്ടുണ്ട്. ഫോമയുടെ നാടക മേള കോര്‍ഡിനേറ്റര്‍, ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള കുയിലാടന്‍, അനുഗ്രഹീത നടനും എഴുത്തുകാരനും തിരക്കഥാകൃത്തും ഗാന രചിയിതാവുമാണ്.

ഫോമയുടെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി തങ്ങളെ തെരഞ്ഞെടുത്തതില്‍ ഫോമാ എക്‌സിക്യൂട്ടീവിനും നാഷണല്‍ കമ്മിറ്റിക്കും തോമസ് ഉമ്മനും പൗലോസ് കുയിലിടാനും നന്ദി പറഞ്ഞു, തങ്ങളില്‍ ഭര മേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുമെന്നും അവര്‍ അറിയിച്ചു.

തോമസ് ഉമ്മനെയും പൗലോസ് കുയിലാടനേയും ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അനുമോദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.

ഏറ്റവും അനുയോജ്യരായ രണ്ടുപേരെയാണ് ഫോമയുടെ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 2026 ജൂലൈ 30,31 ഓഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഹ്യൂസ്റ്റനിലെ ‘വിന്‍ഡം’ ഹോട്ടലില്‍ വച്ച് നടക്കുന്ന ഫോമ ഫാമിലി കണ്‍വന്‍ഷനില്‍ കലാ മൂല്യമുള്ള വിവിധ കലാ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇവരുടെ ഈ മേഖലയിലുള്ള മുന്‍ പരിചയം മുതല്‍ കൂട്ടായിരിക്കുമെന്നും ഫോമാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments