കോട്ടയം: പനയമ്പാല വടക്കേക്കുറ്റ് പരേതനായ പി.ഐ ഇട്ടിയുടെ ഭാര്യ മറിയാമ്മ ഇട്ടി (മേരിക്കുട്ടി, 89) അന്തരിച്ചു. സംസ്‌കാരം മാര്‍ച്ച് 3 തിങ്കളാഴ്ച രാവിലെ 10-ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പനയമ്പാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ നടത്തും.
പാമ്പാടി കൊച്ചുവീട്ടില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ഗ്രേസിക്കുട്ടി (യു.എസ്.എ), അഡ്വ. ഏബ്രഹാം ഇട്ടി (ന്യൂയോര്‍ക്ക് സിറ്റി എച്ച്.ആര്‍.എ), രമണി, രാജമ്മ, ഷേര്‍ലി, അഡ്വ. റെജി ഇട്ടി (മുന്‍ കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ്).
മരുമക്കള്‍: ജോണ്‍സണ്‍ മാത്യു (യു.എസ്.എ), ജൂലിയറ്റ് ഇട്ടി (ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് എം.റ്റി.എ), ഇടിക്കുള ഫിലിപ്പ് (പെരുമരത്തിങ്കല്‍, അയിരൂര്‍), സാം ജോര്‍ജ് (പൂവേലില്‍ പരുമല), കെ.കെ. സൈമണ്‍ (കൊള്ളന്നൂര്‍, തൃശൂര്‍), ഡോ. ജൂലി സഖറിയ (വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, ന്യൂയോര്‍ക്ക്).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു കുര്യന്‍ മാത്യു (973 508 8096).