ടെക്സസ്: അമേരിക്കയിൽ പത്തു വർഷത്തിനു ശേഷം വീണ്ടും അഞ്ചാം പനി ബാധിച്ച് കുട്ടി മരിച്ചു.വെസ്റ്റ് ടെക്സസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധയുടെ തുടർച്ചയായാണ് ഒരു കുട്ടി മരിച്ചതെന്നും, ഈ കുട്ടിയ്ക്ക് അഞ്ചാം പനിക്കെതിരായ പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.
ഈസ്റ്റേൺ ന്യൂ മെക്സികോയിൽ ഒൻപത് പേർക്കും അഞ്ചാം പനി സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ നിരക്ക് വർധിപ്പിക്കുന്നതിലൂടെ മാത്രമേ ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാവൂ എന്ന് അധികൃതർ അഭിപ്രായപ്പെട്ടു.
സമൂഹത്തിൽ 95 ശതമാനം പേരും വാക്സിനെടുത്തു കഴിഞ്ഞാൽ രോഗത്തെ അതിജീവിക്കാനാവുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു..അപൂർവമായി മാത്രം കാണപ്പെടുന്ന അഞ്ചാം പനി അമേരിക്കയിൽ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നതായും റിപ്പോർട്ട്. പുറത്തു വന്നു.
ടെക്സസിന്റെ പടിഞ്ഞാറൻ മേഖലകളിലെ ഗ്രാമപ്രദേശങ്ങളിൽ 120ലേറെ പേർക്ക് അഞ്ചാം പനി പിടിപെട്ടെന്ന വാർത്തകൾക്ക് ഇതിനു പിന്നാലെയാണ്അ മേരിക്കയിൽ ഒരു ദശാബ്ദത്തിന് ശേഷം അഞ്ചാം പനി മൂലമുള്ള ആദ്യത്തെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടത്