Monday, March 10, 2025

HomeAmericaകെ.സി.എസ് ഷിക്കാഗോ ക്‌നായി തൊമ്മന്റെയും ബിഷപ്പുമാരുടെയും ഓര്‍മ്മ ദിനം ആചരിച്ചു

കെ.സി.എസ് ഷിക്കാഗോ ക്‌നായി തൊമ്മന്റെയും ബിഷപ്പുമാരുടെയും ഓര്‍മ്മ ദിനം ആചരിച്ചു

spot_img
spot_img

ഷാജി പള്ളിവീട്ടിൽ

മണ്‍മറഞ്ഞ പിതാമഹന്‍ ക്‌നായി തോമയുടെയും, പൂര്‍വ്വ പിതാക്കന്മാരായ മാര്‍ മാത്യു മാക്കില്‍, മാര്‍ അലക്‌സാണ്ടര്‍ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരുടെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട്, ചിക്കാഗോ കെ.സി.എസ് ഇവരുടെ ഓര്‍മ്മ ദിനം ആചരിച്ചു. ചടങ്ങുകള്‍ക്ക് കെ.സി.എസ് ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം നേതൃത്വം നല്‍കി. മാര്‍ച്ച് രണ്ടിന് നടന്ന ഓര്‍മ്മ ദിനത്തില്‍,റാം താന്നിച്ചുവട്ടിലിന്റെ പ്രാര്‍ത്ഥനാ ഗാനത്തിന് ശേഷം കെ.സി.എസ്പ്രസിഡന്റ് ജോസ് ആനമല അതിഥികള്‍ക്ക് സ്വാഗതമേകി സംസാരിച്ചു. ക്‌നാനായ റീജിയന്‍ വികാരി ജനറല്‍ റവ. ഫാ. തോമസ്
മുളവനാല്‍ പൂര്‍വ്വ പിതാമഹന്മാരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

അതിനെ തുടര്‍ന്ന് കെ.സി.വൈ.എല്‍.എന്‍.എ ദേശീയ(National) പ്രസിഡന്റ് ആല്‍വിന്‍ പിണര്‍കയില്‍, ജോഷ്വാ മരങ്ങാട്ടില്‍ എന്നിവര്‍ മാര്‍ മാക്കീല്‍ പിതാവിനെ കുറിച്ചും, മുന്‍ കെ.സി.എസ് പ്രസിഡന്റ്തോമസ് പൂതക്കരി മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിനെ കുറിച്ചും, ലിനു പടിക്കപ്പറമ്പില്‍ മാര്‍ തോമസ് തറയില്‍ പിതാവിനെ കുറിച്ചും, ജെയിംസ് കുന്നശ്ശേരില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിനെ കുറിച്ചുമുള്ള ഓര്‍മ്മകള്‍ അയവിറക്കി സംസാരിച്ചു.

കെ.സി.എസിന്റെ ആദ്യകാല പ്രസിഡണ്ടുമാരില്‍ ഒരാളായ ഇലക്കാട്ട് ജോണ്‍ സാര്‍, തറയില്‍ പിതാവും, കുന്നശ്ശേരി പിതാവുമായിട്ടുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. അതിനുശേഷം പിതാക്കന്മാരെ കുറിച്ചുള്ളഅനുസ്മരണ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്ക്, വികാരി ജനറല്‍ റവ. ഫാ തോമസ് മുളവനാല്‍ ഗിഫ്റ്റുകള്‍ നല്‍കി ആദരിച്ചു. കെ.സി.എസ് ജനറല്‍ സെക്രട്ടറി ഷാജി പള്ളി വീട്ടില്‍ അതിഥികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു. കെ സി എസ് ഒരുക്കിയ പെത്രത്ത ഡിന്നര്‍ അതിഥികള്‍ നന്നായി ആസ്വദിച്ചു.

ഷാജി പള്ളിവീട്ടിൽ
കെ.സി.എസ് ജനറൽ സെക്രട്ടറി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments