Monday, March 10, 2025

HomeAmericaതീരുവ യുദ്ധം: അമേരിക്കൻ മദ്യത്തിന് കനേഡിയൻ പ്രവിശ്യയിൽ വിലക്ക്

തീരുവ യുദ്ധം: അമേരിക്കൻ മദ്യത്തിന് കനേഡിയൻ പ്രവിശ്യയിൽ വിലക്ക്

spot_img
spot_img

 ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങി വെച്ച  അധിക തീരുവ ചുമത്തലിൽ  തിരിച്ചടി നല്കി കനേഡിയൻ പ്രവിശ്യകൾ . കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോ അമേരിക്കൻ മദ്യത്തിന് വിലക്ക് ഏർപ്പെടുത്തി . ഇതിന്റെ  ഭാഗമായി ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്ലെറ്റ് ശൃംഘലയായ എൽസിബിജി വെബ്സൈറ്റ് താൽകാലികമായി നിർത്തി.

അമേരിക്കൻ മദ്യം ഔട്ട്ലെറ്റുകളിൽ നിന്ന് നീക്കാൻ സർക്കാർ നിർദേശം നൽകി. അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായുള്ള കരാറും ഒന്റാരിയോ നിർത്തലാക്കും.അമേരിക്കൻ കമ്പനികൾക്ക് നൽകിയ സർക്കാർ കരാറുകൾ നിർത്തലാക്കാൻ നോവ സ്കോഷ്യ പ്രവിശ്യയും തീരുമാറി ച്ചു  1256 അമേരിക്കൻ ഉല്പന്നങ്ങൾക്ക് കാനഡ അധിക നികുതി ചുമത്തി. 

 അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10 മുതൽ -15 ശതമാനം വരെ  അധിക തീരുവ ചുമത്തുമെന്ന് ചൈനയും  പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുൾപ്പെടെള്ള അമേരിക്കയിൽ നിന്നെത്തുന്ന പ്രധാന ഇറക്കുമതികൾക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യു​ദ്ധത്തിൽ ചൈനയുടെ ഈ തീരുമാനവും നിർണയാകമാകും. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments